|    Nov 19 Sun, 2017 10:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പെര്‍മിറ്റില്ലാത്ത ടാക്‌സി സര്‍വീസ്: സര്‍ക്കാര്‍ നടപടിക്ക്

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: പെര്‍മിറ്റില്ലാതെ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്നതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമാനുസൃതമായി സര്‍വീസ് നടത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഡോ. എന്‍ ജയരാജിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അനധികൃത ടാക്‌സി സര്‍വീസിനെതിരേ കഴിഞ്ഞ നാലുമാസത്തിനിടെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതുവരെ 420 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.
പരിശോധന സംസ്ഥാന വ്യാപകമായി ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴയീടാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് എം രാജഗോപാലിന്റെ സബ്മിഷന് മറുപടിയായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക