|    Aug 19 Sun, 2018 11:14 am
FLASH NEWS

പെരുവള്ളൂര്‍ കുടിവെള്ള പദ്ധതി വൈകുന്നു; ഒപ്പ് ശേഖരണവും വാഹനജാഥയും നടത്തി

Published : 17th May 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: 1984ല്‍ ആരംഭിച്ച പെരുവള്ളൂര്‍ പഞ്ചായത്ത് കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരേ എല്‍ഡിഎഫ് പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ഭീമഹരജി ഒപ്പ് ശേഖരണവും വാഹനജാഥയും നടത്തി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 10കോടി രൂപ അനുവദിച്ചെങ്കിലും വാട്ടര്‍ടാങ്ക് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാതെ പഞ്ചായത്ത് അധികൃതര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായും സ്ഥലം ഉടന്‍ നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
ജാഥ കാടപ്പടിയില്‍ സിപിഐ ജില്ലാ എക്‌സി. കമ്മിറ്റിയംഗം ഇ സൈതലവി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ചൊക്ലി ഇസ്ഹാഖ്, എന്‍ജിനീയര്‍ മൊയ്തീന്‍കുട്ടി, സി എ കുഞ്ഞാവ, ഇ ബാബു, കെ കുഞ്ഞിക്കുട്ടന്‍, കൂനീരി കോരു, കെ മജീദ്, നെയ്യന്‍ മജീദ് സംസാരിച്ചു. പറമ്പില്‍പീടികയില്‍ നടന്ന സമാപനത്തില്‍ ജാഥാ ക്യാപ്റ്റന്‍ ഡോ. കെ മുഹമ്മദ്,ഇ സുലൈമാന്‍, ഇ അഹമ്മദ്, സംസാരിച്ചു. ഭീമഹരജി ഒപ്പ് ശേഖരണത്തിന് കൊണ്ടാടന്‍ കോയമോന്‍, സുബാഷ് പുത്തുക്കാടന്‍, ശിവദാസന്‍, കെ ജെ ചെല്ലപ്പന്‍, കൊണ്ടാടന്‍ മൊയ്തീന്‍കുട്ടി ഹാജി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss