|    Sep 21 Fri, 2018 1:58 am
FLASH NEWS

പെരുവള്ളൂരില്‍ അനധികൃത വയല്‍ നികത്തല്‍

Published : 13th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പഞ്ചായത്തില്‍ അധികൃത വയല്‍ നികത്തല്‍ തുടരുന്നു. നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും പരാതിയില്‍ അനധികൃതമായി വയലില്‍ മണ്ണിട്ട്്‌നികത്തിയ സ്ഥലം ഉടമക്ക് റവന്യൂ വിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ഇതേ സ്ഥലത്ത് വീണ്ടും മണ്ണിട്ട് നികത്താനുള്ള ശ്രമം തുടരുന്നതായാണ് പരാതി. വയലില്‍ വലിയ കുഴികളെടുത്ത് കോഴി മാലിന്യങ്ങള്‍ തള്ളിയ ശേഷം കുഴിയുള്‍പ്പെടെ മണ്ണിട്ട് നികത്തുകയാണ് ഇവരുടെ പതിവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിനഞ്ച് സെന്റ് കൃഷി ഭൂമിയില്‍ പത്ത് സെന്റിലേറെ നികത്തിയെന്നാണ് വിവരം.
തോട്ടശ്ശേരിയറ – ഇല്ലത്തുമാട് റോഡിനോട് ചേര്‍ന്ന് പെരുവള്ളൂര്‍ പാടത്താണ് അര്‍ധ രാത്രിയില്‍ ഇത്തരത്തില്‍ വയല്‍ നികത്തല്‍ നടക്കുന്നത്.
പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ റംല, വില്ലേജ് ഓഫിസര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. വയലില്‍ അനധികൃതമായി നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിട്ടും നിയമത്തെ വെല്ലു വിളിച്ച് വീണ്ടും വയലില്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ച സ്ഥലം ഉടമക്കെതിരെ ആ ര്‍ഡിഓക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആവശ്യമെങ്കില്‍ പൊലിസിന്റെ സഹായം തേടുമെന്നും വില്ലേജ് ഓഫിസര്‍ രാജീവ് പറഞ്ഞു. പഞ്ചായത്തില്‍ അനധികൃതമായി വയല്‍ നികത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss