|    Feb 20 Mon, 2017 7:23 pm
FLASH NEWS

പെരുവല്ലി പാടത്തെ തരിശു ഭൂമിയില്‍ നൂറുമേനി വിളയിച്ച് സിസ്റ്റര്‍ റോസ്

Published : 28th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: പന്ത്രണ്ട് വര്‍ഷക്കാലത്തോളമായി തരിശ് ഭൂമിയായി കിടന്നിരുന്ന ഇരിങ്ങാലക്കുട പടിഞ്ഞാറെ കോമ്പാറ പെരുവല്ലി പാടത്താണ് സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോ വിത്തിറക്കി നൂറ് മേനി വിളവുണ്ടാക്കിയത്. പ്രഫ. കെ യു അരുണന്‍ എംഎല്‍എ പെരുവല്ലി പാടത്ത് കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളജിന്റെ തന്നെയായ അഞ്ച് ഏക്കര്‍ തരിശ് കിടക്കുന്ന ഭൂമി സിസ്റ്റര്‍ കോളജില്‍ നിന്നും പാട്ടത്തിന് എടുത്താണ് കൃഷി തുടങ്ങിയത്. രണ്ട് ഏക്കറില്‍ പച്ചക്കറിയും ബാക്കി മൂന്നേക്കറില്‍ നെല്ല് വിതയ്ക്കുകയുമായിരുന്നു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. കാഞ്ചാന നെല്ല് വിത്ത് ഉപയോഗിച്ച് പരാമ്പരാഗത കൃഷി രീതികള്‍ അവലംബിച്ചാണ് സിസ്റ്റര്‍ മണ്ണില്‍ പൊന്ന് വിളയിച്ചത്. സിസ്റ്ററുടെ കൃഷിയ്ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കി ഇരിങ്ങാലക്കുട കൃഷിഭവനിലെ സുകുമാരന്‍ കൂടെയുണ്ടായിരുന്നു. വിളവെടുത്ത നെല്ല് പരാമ്പരാഗത രീതിയില്‍ തന്നെ വേവിച്ച്, ഉണക്കി, കുത്തിച്ച് ഇരിങ്ങാലക്കുടയിലെ തന്നെ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാന്‍ ആണ് സിസ്റ്റര്‍ റോസ് ആന്റോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സെ ന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ക്രിസ്റ്റി, വൈസ് പ്രിന്‍സിപ്പാള്‍ ലില്ലി കാച്ചപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.സിസ്റ്ററുടെ സഹായത്തിനായി നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബൂക്ക് കൂട്ടായ്മ്മയും സജീവമായി രംഗത്തുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക