|    Sep 20 Wed, 2017 4:07 am
FLASH NEWS

പെരുവന്താനത്ത് കഞ്ചാവുമായി യുവാവിനെ പോലിസ് പിടികൂടി

Published : 2nd July 2016 | Posted By: SMR

മുണ്ടക്കയം ഈസ്റ്റ: വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 200 ഗ്രാം കഞ്ചാവുമായി 19കാരന്‍ പിടിയില്‍. വെംബ്ലി വടക്കേമല മേല്‍മുറിയില്‍ അനന്തു സജി(19)നെയാണ് പെരുവന്താനം എസ്‌ഐ വി കെ മുരളീധരന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മേഖലയില്‍ സ്‌കൂള്‍ കുട്ടികളിലും ചെറുപ്പക്കാരിലും കഞ്ചാവു വില്‍പ്പന നടത്തുന്ന ഇയാളെ സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
വീട്ടിനുളളില്‍ കട്ടിലിന്റെ തലയണക്കടിയില്‍ 51 പൊതികളിലായി 200ഗ്രാം കഞ്ചാവു സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അടുത്ത കാലത്തായി കഞ്ചാവിനു അടിമയായ ഇയാള്‍ വീട്ടില്‍ പലപ്പോഴും അക്രമാസക്തമാവുന്നത് പതിവായിരുന്നു.
തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവു കൊണ്ടുവരുന്നതെന്നും വടക്കേമല, വെംബ്ലി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പ്പന നടത്തുന്ന സുഹൃത്തുക്കളുണ്ടന്നും ഇയാള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയതു. സിവില്‍ പോലിസ് ഓഫിസര്‍മാരായ സി ആര്‍ മോഹനന്‍, കെ പി സജി, വി കെ കൃഷ്ണ കുമാര്‍, പി കെ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിയകൂടിയത്.
ഏറ്റുമാനൂരില്‍ ഒരാള്‍ പിടിയില്‍
ഏറ്റുമാനൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. ഓണംതുരുത്ത് വട്ടക്കുന്നേല്‍ അനു എ കുമാറാ(20)ണ് പിടിയിലായത്. ബൈക്കില്‍ ഏഴു ഗ്രാം കഞ്ചാവുമായി അനു എത്തുമ്പോള്‍ ഏറ്റുമാനൂര്‍ ഐടിയ്ക്ക് സമീപം വച്ച് ഏറ്റുമാനൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ പോവുമ്പോഴായിരുന്നു യുവാവ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു. യുവാവിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക