|    Feb 23 Fri, 2018 8:13 am
FLASH NEWS

പെരുവണ്ണാമൂഴി-മുതുകാട് റോഡ് പ്രവൃത്തി ആരംഭിച്ചു

Published : 22nd January 2017 | Posted By: fsq

 

പേരാമ്പ്ര: പൊട്ടി തകര്‍ന്നു ഗതാഗതം ദുസഹമായിരുന്ന പെരുവണ്ണാമൂഴി-മുതുകാട് റോഡ് നന്നാക്കുന്ന പ്രവര്‍ത്തി തുടങ്ങി.റോഡ് കൂടുതല്‍ തകര്‍ന്നു കിടക്കുന്ന പെരുവണ്ണാമൂഴി പളളി മുതല്‍ അംബേദ്കര്‍ മുക്കുവരെയുള്ള ഒന്നര കിലോമീറ്റര്‍ അറ്റകുറ്റപ്പണി നടത്തി  ടാറിടുകയാണ് ആദ്യഘട്ടത്തില്‍.കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയാണു് അടങ്കല്‍ തുക. 10 കൊല്ലം മുമ്പാണ് ഈ റോഡ് ഒടുവില്‍ നന്നാക്കിയത്. കെഎസ്ആര്‍ടിസി അടക്കം നിരവധി ബസ്സുകളും മറ്റു വാഹനങ്ങളും ദിവസേന ഓടുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട്  നിരവധി സമരങ്ങള്‍ നടന്നിരുന്നു. വലിയ കുഴികള്‍ മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നെങ്കിലും അതും തകരാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണു ഇപ്പോള്‍ റീടാറിങ് പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്. ജലസേചന വകുപ്പിന്റെയും പ്ലാന്റേഷന്‍ കോ ര്‍പറേഷന്റെയും കീഴിലുള്ള  ഭാഗങ്ങളില്‍കൂടി റോഡ് നന്നാക്കിയാല്‍ യാത്ര സുഖകരമാകും. ഇതിനു റോഡ് മൊത്തം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ടതുണ്ട്.സര്‍ക്കാര്‍ പുതിയതായി നിര്‍ദേശിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട പെരുവണ്ണാമൂഴി -മുതുകാട്-കക്കയം റോഡിന്റെ ഭാഗമാണ് ഇപ്പോള്‍ ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തിക്കുവേണ്ടി ഈ മാസം 17 മുതല്‍ ഫെബ്രുവരി 5 വരെ മുതുകാട് റോഡ് അടച്ചതായി ജില്ലാ പഞ്ചായത്ത് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss