|    Nov 16 Fri, 2018 1:55 pm
FLASH NEWS

പെരുവട്ടംമല കരിങ്കല്‍ക്വാറിക്ക് പഞ്ചായത്ത് അനുമതി നല്‍കിയേക്കും

Published : 29th August 2018 | Posted By: kasim kzm

ചെറുപുഴ: ചെറുപുഴ ഗ്രാമപ്പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശമായ പെരുവട്ടംമലയും കരിങ്കല്‍ക്വാറി മാഫിയയുടെ പിടിയില്‍. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതിക്ഷോഭത്തിന്റെ കെടുതി സംസ്ഥാനമാകെ അനുഭവിക്കവെ ഇന്നു ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗം ക്വാറിക്ക് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
യോഗത്തില്‍ ഇത് പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുമേനി വില്ലേജിലെ റീസര്‍വേ നമ്പര്‍ 314, 316/150ല്‍പ്പെട്ട പെരുവട്ടംമലയിലെ ഏക്കറോളം സ്ഥലത്താണ് ക്വാറി തുടങ്ങാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സ്ഥലമുടമ ചില ഭരണ-പ്രതിപക്ഷ അംഗങ്ങളെ സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. പ്രദേശത്തെ കാവേരി കുളത്തിനു സമീപമാണ് പുതിയ ക്വാറി തുടങ്ങുന്നത്. കാവേരി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ കുളം. പ്രാപ്പൊയില്‍ മൂന്നാംകുന്ന് മെയിന്‍ റോഡിനോട് ചേര്‍ന്നാണു ക്വാറി. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അയ്യന്‍കല്ലില്‍ മറ്റൊരു ക്വാറി തുടങ്ങാനുള്ള അണിയറനീക്കവും സജീവമായിട്ടുണ്ട്. അതിനിടെ, തട്ടുമ്മല്‍ കൂവക്കരമലയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ക്വാറി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ക്വാറിവിരുദ്ധ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്.
ക്വാറി കാരണം മാതനാര്‍കല്ല്, തട്ടുമ്മല്‍ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമവും പാരിസ്ഥിതിക പ്രശ്‌നവും രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. കൂടാതെ, തിരുമേനിയിലെ കോറാളി ക്വാറിയും രാജഗിരിയിലെ കമ്മാളി ക്വാറിയും വന്‍ പാരിസ്ഥിതി ഭീഷണിയാണ് ഉയര്‍ത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss