|    May 29 Mon, 2017 12:07 am
FLASH NEWS

പെരുമ്പുഴക്കടവു പാലം; കൂടുതല്‍ മണ്ണ് പരിശോധന ആവശ്യമെന്ന് മന്ത്രി

Published : 22nd July 2016 | Posted By: SMR

ചങ്ങനാശ്ശേരി: പെരുമ്പുഴക്കടവു പാലം പുനര്‍നിര്‍മാണത്തിനു കൂടുതല്‍ മണ്ണു പരിശോധന ആവശ്യമായതിനാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി മാത്യു ടി തോമസ്. സി എഫ് തോമസ് എംഎല്‍എയുടെ സബ്മിഷനു മറുപടിയായാണ് നിയമസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാലം പുനര്‍നിര്‍മാണത്തിനായി 3.3 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മണ്ണു പരിശോധനക്കായി തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തുകയും അതിന്റെ റിപോര്‍ട്ട് ഫെബ്രൂവരിയില്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിലേക്കു കൂടുതല്‍ മണ്ണു പരിശോധന ആവശ്യമാണെന്നും അതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. സ്വയം ഗ്രാമ പദ്ധതി പ്രകാരം നിയോജക മണ്ഡലത്തിലെ കുറിച്ചി പഞ്ചായത്തിലെ സചിവോത്തമപുരം കോളനിയില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള വെല്‍ഡിങ് വര്‍ക്കു ഷോപ്പ്, ഗാര്‍മെന്റ് യൂനിറ്റ്, കംപ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ എന്നിവയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഈ കെട്ടിടത്തില്‍ വൈദ്യുതി ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ ഭാഗമായുള്ള മോര്‍ച്ചറിക്ക് ആവശ്യമായ ആംബുലന്‍സും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംഎല്‍എയെ അറിയിച്ചു.
മാടപ്പള്ളി കോളനിയില്‍ നടത്തുന്ന സ്വയം പര്യാപ്തഗ്രാമം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള കിണര്‍ നിര്‍മാണം പൂര്‍ത്തിയായി.വനിതാ കള്‍ച്ചറല്‍ സെന്ററിന്റെ കെട്ടിടം കോണ്‍ക്രീറ്റ് ചെയ്യുകയും സെമിത്തേരിക്കു ചുറ്റുമതില്‍ കെട്ടുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day