|    Oct 19 Fri, 2018 1:05 pm
FLASH NEWS

പെരുമ്പിള്ളിശ്ശേരിയില്‍ വീട്ടില്‍ മോഷണം : പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

Published : 9th September 2017 | Posted By: fsq

 

ചേര്‍പ്പ്: പെരുമ്പിള്ളിശേരിയില്‍ വീട്ടില്‍ നിന്ന് 10 പവന്‍ ആഭരണങ്ങളും പതിനായിരും രൂപയും മോഷണം പോയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പടിഞ്ഞാറെ പെരുമ്പിള്ളിശേരി ഉഷ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ഊരകത്ത് നടന്ന കുമ്മാട്ടി മഹോത്സവം കാണാന്‍ വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയപ്പോള്‍ വൈകീട്ടായിരുന്നു മോഷണം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വഡും വീട്ടില്‍ പരിശോധന നടത്തി. സമീപവാസികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss