‘ജിഷ’യോട് തോറ്റ് സാജൂപോള്‍
Published : 30th April 2016 | Posted By: mi.ptk
എറണാകുളം: പെരുമ്പാവൂരില്‍ എല്‍ഡിഎഫിന്റെ സാജുപോളിന് തോല്‍വി.യുഡിഎഫിലെ എല്‍ദോസ് കുന്നപ്പിള്ളിക്കാണ് ജയം. 7088 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളാണ് സിറ്റിങ് എംഎല്‍എ ആയിരുന്നു സാജുപോള്‍. ജിഷ വധക്കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താത്തതും സ്ഥലം എംഎല്‍എ കൂടിയായ സാജുപോളിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. ഏറെ നിര്‍ധനരായ ജിഷയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കാത്തത് എംഎല്‍എയുടെ അശ്രദ്ധ കാരണമാണെന്ന് ആരോപണം ശക്തമായി നിലനിന്നിരുന്നു. അയല്‍വാസികളുടെ ഉപദ്രവമുണ്ടെന്ന് കാണിച്ച് ജിഷയുടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ പറ്റി അന്വേഷിക്കാന്‍ പോലിസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും സാജുപോള്‍ തയ്യാറായിരുന്നില്ല എന്ന ആരോപണവും പെരുമ്പാവൂരില്‍ ശക്തമാണ്.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യുവനേതാവുമാണ് എല്‍ദോസ് കുന്നപ്പള്ളി. പെരുമ്പാവൂര്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ സാജുപോള്‍ നാലാം തവണയാണ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നത്.


പെരുമ്പാവൂര്‍ സിറ്റിങ് എംഎ ല്‍എ സിപിഎമ്മിലെ സാജുപോള്‍ നാലാം തവണയും ഗോദയിലുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യുവനേതാവുമായ എല്‍ദോസ് കുന്നപ്പള്ളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വി കെ ഷൗക്കത്തലിയാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥി. ബിജെപിയുടെ ഇ എസ് ബിജുവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തോമസ് ജോര്‍ജും രംഗത്തുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.