|    Mar 28 Tue, 2017 7:39 pm
FLASH NEWS

പെരുമ്പാവൂര്‍ സംഭവം നാടിനേറ്റ ആഘാതം: എന്‍ഡബ്ല്യുഎഫ്

Published : 4th May 2016 | Posted By: SMR

കോഴിക്കോട്: മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗക്കൊലയ്ക്കു ശേഷം രാജ്യത്ത് നടന്ന ക്രൂരമായ സംഭവമാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിലുണ്ടായതെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ.
കഴിഞ്ഞ വ്യാഴാഴ്ച ദലിത് നിയമവിദ്യാര്‍ഥിനിയായ ജിഷയെ മാനഭംഗത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത് രാജ്യത്തിനേറ്റ കനത്ത ആഘാതമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന വീഴ്ചയാണ് ഇത്തരം പൈശാചിക കൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. സംസ്‌കാര സമ്പന്നമായ കേരളത്തിലും സ്ത്രീയുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ല എന്നത് ലജ്ജാകരമാണ്. സംഭവത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും നസീമ മുന്നറിയിപ്പ് നല്‍കി.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day