|    Jan 17 Tue, 2017 10:50 pm
FLASH NEWS

പെരുമ്പാവൂര്‍: മുഖ്യമന്തിക്കുനേരെ ഇടത് പ്രതിഷേധം, മാധ്യമപ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു

Published : 4th May 2016 | Posted By: G.A.G

Oommen-Chandy

പെരുമ്പാവൂര്‍:  കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇടത് യുവജനസംഘടനകളുടെ പ്രതിഷേധവും കരിങ്കൊടി പ്രയോഗവും. മുഖ്യമന്ത്രിയോട് സംഭവത്തെക്കുറിച്ച് ചോദിച്ച ചോദ്യങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍വത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു.
രാവിലെ ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി കേസന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മാധ്യമങ്ങളെ അറിയിച്ചു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്്്. മുഖ്യമന്ത്രി സ്ഥലം വിട്ടയുടനെ ഇവര്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക്്് തിരിയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 183 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക