|    Mar 26 Sun, 2017 1:07 pm
FLASH NEWS

പെരുമ്പാവൂര്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും: എംഎല്‍എ

Published : 8th October 2016 | Posted By: Abbasali tf

പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതത്താന്‍ കെട്ടിലെ ഡാമില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണു ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഡാമിലെ തൂണുകളിലെ അറ്റകുറ്റപണികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ച് പെരിയാര്‍ വാലി കനാലുകളിലൂടെയുള്ള ജലവിതരണം എത്രയും വേഗം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് കുടിവെള്ള പദ്ധതികള്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അടിയന്തിരമായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ യോഗം ചര്‍ച്ചചെയ്യുകയും വരുന്ന ആഴ്ചയില്‍ അവധി ദിവസങ്ങളാണെങ്കിലും പെരിയാര്‍ വാലി കനാലുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചികരിക്കുവാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷണന്‍, മുംതാസ് ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേസില്‍ പോള്‍, ജോളി ബേബി, ശാരദ മോഹന്‍, ജാന്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മെഴ്‌സി ജോര്‍ജ്ജ്, ധന്യ ലെജു, എം.എ ഷാജി, ഷൈമി വര്‍ഗ്ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പ്പേഴ്‌സണ്‍ നിഷാ വിനയന്‍, പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മൂത്തേടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി എ മുഖ്താര്‍, സിന്ധു അരവിന്ദ്, ജോയി വെള്ളാഞ്ഞിയില്‍, ബിന്ദു നാരായണന്‍, ജോസ് വര്‍ഗ്ഗീസ്, അജിത് കുമാര്‍, പ്രീതി ബിജു, കെ പി വര്‍ഗ്ഗീസ്, തഹസില്‍ദാര്‍ സാബു കെ ഐസക്ക്, പെരിയാര്‍ വാലി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി എ വിമല, കെഎസ്ഇബി എഎക്‌സ്ഇ ബിജുമോന്‍, വാട്ടര്‍ അതൊറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ എം ഇ ഔസേപ്പ് സംസാരിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക