|    Jul 27 Thu, 2017 2:24 am
FLASH NEWS

പെരുമ്പാവൂര്‍ നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നും വാക്കൗട്ട് നടത്തി

Published : 17th October 2016 | Posted By: Abbasali tf

പെരുമ്പാവൂര്‍: നഗരസഭ ചെയര്‍പേഴ്‌സന്റെ ധിക്കാരപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നും വാക്കൗട്ട് നടത്തി. യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടിനല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. വഴിയോര കച്ചവടങ്ങള്‍ പെരുമ്പാവൂര്‍ നഗരത്തിന്റെ ഫുട്ട്പാത്തുകള്‍ മുഴുവന്‍ പിടിച്ചടക്കി വഴിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമ്പോഴും ചെയര്‍പേഴ്‌സണ് ഇൗ വിഷയത്തില്‍ മൗനമാണുള്ളതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കൂടാതെ നഗരത്തിലെ വഴിവിളക്കുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമായിട്ട് നാളുകള്‍ പിന്നിടുമ്പോഴും ഇവ നന്നാക്കാനുള്ള നടപടികള്‍ ഒന്നുംതന്നെ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ല. ഇത്തരത്തില്‍ അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പ്രതിപക്ഷം രേഖാമൂലം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെതുടര്‍ന്നാണ് പ്രതിപക്ഷം ഒന്നടങ്കം വാക്കൗട്ട് നടത്തിയതെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക