|    Oct 18 Wed, 2017 4:56 pm
FLASH NEWS

പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സതി ജയകൃഷ്ണനെ മാറ്റണമെന്ന്

Published : 13th June 2017 | Posted By: fsq

 

പെരുമ്പാവൂര്‍: ഇടതുപക്ഷം ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സതി ജയകൃഷ്ണനെ മാറ്റണമെന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടേയും കൗണ്‍സിലംഗങ്ങളുടേയും ആവശ്യത്തെ തുടര്‍ന്ന് ഇന്നലെ ജില്ല കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരണം ചുക്കാന്‍ പിടിക്കുന്നതിന് പാര്‍ട്ടി സബ്് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിട്ടു നില്‍ക്കുന്ന കൗണ്‍സിലംഗങ്ങളെ താക്കീത് ചെയ്യാനും കമ്മിറ്റി തീരുമാനമെടുത്തു. സിപിഎം നേതാക്കളായ എന്‍ സി മോഹനന്‍, എം  ഐ ബീരാസ്, വി പി ശശീന്ദ്രന്‍ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലംഗങ്ങളെയും ഒരുമിച്ചാണ് പാര്‍ട്ടിതലത്തില്‍ യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ ഇടതുപക്ഷ കൗണ്‍സിലംഗങ്ങളായ വല്‍സല രവികുമാര്‍, സജീന ഹസന്‍ പങ്കെടുത്തിരുന്നില്ല. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന സ്വതന്ത്ര കൗണ്‍സിലംഗം ഇമ്പിച്ചികോയ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനത്തിനെതിരേ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിലോ സ്റ്റാന്റിങ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ പല തീരുമാനങ്ങളും ചെയര്‍പേഴ്‌സന്‍ കൗണ്‍സിലില്‍ നേരിട്ട് വച്ച് പാസാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ചെയര്‍പേഴ്‌സന്റെ പാര്‍ട്ടി വിരുദ്ധ നിലപാടില്‍ ഒരു വിഭാഗം പ്രാര്‍ട്ടി പ്രവര്‍ത്തകരുള്‍പെടെ ചെയര്‍പേഴ്‌സണെ മാറ്റണമെന്ന് പരസ്യ നിലപാടുമായി രംഗത്തുവന്നത്. യോഗത്തില്‍ വരുന്ന 15ന് വിട്ടു നില്‍ക്കുന്ന കൗണ്‍സിലംഗങ്ങളെ ഉള്‍പെടുത്തി വീണ്ടും യോഗം വിളിക്കുകയും പങ്കെടുത്തില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. സബ് കമ്മിറ്റി കണ്‍വീനറായി പാര്‍ട്ടി മുതിര്‍ന്നയംഗം വി പി ശശീന്ദ്രനെ ചുമതലപെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക