|    Nov 21 Wed, 2018 5:43 am
FLASH NEWS

പെരുമ്പാമ്പിനെ പാചകംചെയ്തു കഴിച്ച നാലുപേര്‍ അറസ്റ്റില്‍

Published : 5th August 2018 | Posted By: kasim kzm

നിലമ്പൂര്‍: പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിക്കുകയായിരുന്ന നാലുപേരെ വനംവകുപ്പ് പിടികൂടി.
ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങക്കോട് സ്വദേശികളായ എടവപ്പറമ്പില്‍ സതീശന്‍ (30), പുത്തന്‍പുരക്കല്‍ രതീഷ് (30), അമ്പലത്തില്‍ പ്രദീപ് (27), അമ്പായത്തൊടി ദിനേശ് (33) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫിസര്‍ സി അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ അറസ്റ്റു ചെയ്തത്. പാചകം ചെയ്ത പെരുമ്പാമ്പിന്റെ ഒരു കിലോയോളം ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. സ്ഥലത്തെ വീടിനു സമീപത്ത് നിന്നാണ് ഇവര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss