|    Nov 23 Thu, 2017 12:13 am
FLASH NEWS

പെരുമ്പടപ്പില്‍ മാധ്യമപ്രവര്‍ത്തകന്റെ ബൈക്ക് കത്തിക്കാന്‍ ശ്രമം

Published : 8th November 2017 | Posted By: fsq

 

പള്ളുരുത്തി: ജന്മഭൂമി പള്ളുരുത്തി ലേഖകന്‍ കെ കെ റോഷന്‍കുമാറിന്റെ വീട്ടുവളപ്പിളെ ബൈക്ക് കത്തിക്കുവാന്‍ശ്രമം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം.മതില്‍ ചാടിക്കുന്ന അക്രമി വാഹനത്തിന്റെ പെട്രോള്‍ പൈപ്പ് ഊരിയിട്ടശേഷം വാഹനത്തിന്റെ മുകളില്‍ ഇട്ടിരുന്ന ഷീറ്റില്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുവാനുള്ള നീക്കം വീട്ടുകാര്‍ ഉണര്‍ന്നതോടെ പരാജയപ്പെടുകയായിരുന്നു. വീട്ടുകാരെ കണ്ട അക്രമി ഓടി രക്ഷപെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പെരുമ്പടപ്പില്‍ വ്യാപകമായി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. പാര്‍ക്ക് റോഡില്‍ ഒഴിഞ്ഞ പറമ്പില്‍ ഇട്ടിരുന്ന കുന്നേല്‍ സ്റ്റാന്‍ലിയുടേയും ബാബുവിന്റെയും രണ്ടുപാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ ഒരേ ദിവസം കത്തിച്ചിരുന്നു. ചേമ്പുംകണ്ടം പുളിമൂട്ടില്‍ വീട്ടില്‍ പ്രമോദിന്റെ ഹീറോ ഹോണ്ട ബൈക്ക് ആദ്യസംഭവത്തിന്റെ അടുത്ത ദിവസം അഗ്‌നിക്കിരയാക്കി. പെരുമ്പടപ്പ് ഒളങ്ങാട്ട് പറമ്പിനു സമീപം ഹംസയുടെ പാസഞ്ചര്‍ ഓട്ടോയും സംഭവത്തിന്റെ തുടര്‍ച്ചയായി കത്തിച്ചുകളഞ്ഞിരുന്നു. ഉത്തരം സംഭവങ്ങള്‍ക്കെതിരേ നിരന്തരം ഇടപെടുകയും പത്രവാര്‍ത്തയാക്കുകയും ചെയ്തതാണ് റോഷന്‍കുമാറിനോടുള്ള വൈരാഗ്യമെന്നു കരുതുന്നു. സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് ഇത്തരം നീക്കവുമായി അക്രമികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സംഭവത്തെ സംബന്ധിച്ച് പള്ളുരുത്തി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി കൂടിയായ റോഷന്‍ കുമാറിന്റെ വീട്ടുമുറ്റത്ത് കയറി ആക്രമണത്തിനു തുനിഞ്ഞ സംഭവത്തില്‍ പ്രസിഡന്റ്്് കെ പ്രഭാകരന്‍ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക