|    Jan 18 Wed, 2017 1:49 pm
FLASH NEWS

പെരുമാള്‍ മുരുകന്‍ വീണ്ടും എഴുത്തിലേക്ക്

Published : 23rd August 2016 | Posted By: SMR

ചെന്നൈ: 20 മാസം മുമ്പ് എഴുത്ത് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തി. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് 2014 ഡിസംബര്‍ ഒന്നിന് പ്രഖ്യാപിച്ച പി ന്‍വാങ്ങല്‍ അവസാനിപ്പിച്ചതായി മുരുകന്‍ അറിയിച്ചത്. ‘കൊഴയിന്‍ പാടല്‍കല്‍’ (ഒരു ഭീരുവിന്റെ പാട്ടുകള്‍) എന്ന പേരില്‍ 200 കവിതകളുടെ സമാഹാരം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ‘മതൊരുഭാഗന്‍ എന്ന നോവല്‍ അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍, 2016 ല്‍ മദ്രാസ് ഹൈക്കോടതി നോവല്‍ പിന്‍വലിക്കാന്‍ കാരണമായ ‘സമാധാനയോഗം’ അനധികൃതമാണെന്നു പറയുകയും നോവലിസ്റ്റിനെതിരേയുള്ള ക്രിമിനില്‍ക്കേസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് അദ്ദേഹത്തെയും ഭാര്യയെയും ചെന്നൈ പ്രസിഡ ന്‍സി കോളജില്‍നിന്ന് സേലത്തിനടുത്ത് വദസെന്നി മലകളുടെ അടിവാരത്തുള്ള അടൂര്‍ സര്‍ക്കാര്‍ കോളജിലേക്ക് സ്ഥലംമാറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക