|    Dec 19 Wed, 2018 6:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെരുമാറ്റച്ചട്ടം ലംഘിച്ച് പണം വിതരണം; ബിജെപി എംഎല്‍എ വിവാദത്തില്‍

Published : 17th November 2018 | Posted By: kasim kzm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിരിക്കെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്തത് വിവാദമായി. എന്നാല്‍, പണം വിതരണം ചെയ്തതിനെ എംഎല്‍എ ന്യായീകരിച്ചു. പഴക്കംചെന്ന മതാചാരം പിന്തുടരുക മാത്രമാണു താന്‍ ചെയ്തതെന്നാണ് ജോഷിയുടെ വിശദീകരണം. തന്റെ മണ്ഡലത്തിലെ ഛാത്ത് ആഘോഷങ്ങള്‍ക്കിടെയാണ് എംഎല്‍എ വനിതകള്‍ക്ക് പണം നല്‍കിയത്. തന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തിയ സ്ത്രീകള്‍ക്കു മാത്രമാണ് പണം നല്‍കിയത്. അവിടെ സന്നിഹിതരായ എല്ലാ സ്ത്രീകള്‍ക്കും നല്‍കിയിട്ടില്ല. സഹോദരന്‍മാരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന സഹോദരിമാര്‍ക്ക് അവര്‍ സമ്മാനം നല്‍കുന്നത് ആചാരമാണ്. അതില്‍ എന്താണു തെറ്റ്- ജോഷി ചോദിച്ചു.
നഗരസഭാ തിരഞ്ഞെടുപ്പുമായി പണംവിതരണത്തിന് യാതൊരു ബന്ധവുമില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതിനു തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് കിട്ടിയാല്‍ മറുപടി നല്‍കും. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം വിതരണം ചെയ്തവര്‍ക്കെതിരേ ആരും നടപടിയെടുത്തിട്ടില്ലെന്നും എന്നാല്‍, മതാചാരം പിന്തുടരുന്നവരെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ ബിജെപി റാലിക്കിടെ പോലിസ് കുതിര ശക്തിമാനെ അദ്ദേഹം മര്‍ദിച്ചത് വിവാദമായിരുന്നു. ശക്തി പിന്നീട് ചത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss