|    Sep 21 Thu, 2017 10:41 am

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

Published : 1st October 2016 | Posted By: Abbasali tf

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കയ്പമംഗലം, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ഞമനേങ്ങാട് ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളിലേക്കുമുളള ഉപതിരഞ്ഞെടുപ്പ് 21ന് നടത്തുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങാട്, വടക്കേക്കാട്, ദേശമംഗലം എന്നീ പഞ്ചായത്തുകളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ പ്രദേശങ്ങളില്‍ പുതിയ ജോലികള്‍, പദ്ധതികള്‍, പ്രവൃത്തികള്‍ പ്രഖ്യാപിക്കുക, അനുമതി നല്‍കുക തുടങ്ങിയവ പെരുമാറ്റച്ചട്ടത്തിന് വിധേയമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക