|    Mar 23 Thu, 2017 5:56 pm
FLASH NEWS

പെരുമാട്ടിയില്‍ അനധികൃത ചെങ്കല്‍ചൂള

Published : 27th December 2015 | Posted By: SMR

വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്ത് കാര്‍ഷിക പഞ്ചായത്ത് എന്ന് സ്വയം അഭിസംബോതന ചെയ്തു നടക്കുമ്പോള്‍ ചെങ്കല്‍ചൂളയ്ക്ക് പ്രവര്‍ത്തികാന്‍ അനുമതി വേണ്ട, പകരം അല്പ്പം രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ സൗജന്യ കാര്‍ഷികകണക്ഷനും ഒത്തുകിട്ടും.
പെരുമാട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാറക്കളം തങ്കരാജിനും മകനുമാണ് ഈ ആനുകൂല്യം. സ്ഥിരമായ വില്ലേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ ആരെയും കാണേണ്ടതുമില്ല. ചിറ്റൂര്‍ പുഴയോട് ചേര്‍ന്നുകിടക്കുന്ന ഈ നെല്‍പ്പാടത്ത് കഴിഞ്ഞ 5 വര്‍ഷമായി മണ്ണുമാന്തിയുടെ കൈ ചലിക്കുന്നത് ഇതുവരെ ആരും കണ്ടില്ല.
150 തോളം തമിഴരും ബംഗാളികളും ഇവിടെ പണിഎടുക്കുന്നുണ്ട് ആവശ്യത്തിലേറെ മെഷിനുകളും ഉണ്ട്. ഇനി ഒരു സൗജന്യ കറന്റ് കണക്ഷന്‍ മാത്രം കിട്ടിയാല്‍ മതി അതിനായി ഒരു ഷെഡ് ഒരുക്കി നമ്പറിനു പഞ്ചായത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.
തൊട്ടുതാഴെയുള്ള കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനുള്ള കൈ ചാലുകള്‍ മൂടപ്പെട്ടുകഴിഞ്ഞു. ഇനി ഇവിടെ കൃഷി ഒരു സ്വപ്‌നം മാത്രമാണെന്ന് തൊട്ടടുത്ത കൃഷിക്കാരും നാട്ടുകാരും പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത് സ്‌റ്റോപ്പ് മെമ്മോ പരിശോധിച്ചപ്പോള്‍ ഏതു വകുപ്പിലാണെന്നോ, സര്‍വേ നമ്ബരെത്രയെന്നോ, വിസ്തീര്‍ണ്ണമുള്ള പ്രദേശമെത്രയെന്നോ ഇല്ലെന്നു മാത്രമല്ല വില്ലെജിലോ,കൃഷി ഓഫീസിലോ അറിയിച്ചിട്ടുമില്ല. മകന്റെ സ്ഥലത്തിനു അച്ഛനു സ്‌റ്റോപ്പ് മെമ്മോ. പാലക്കാട് ആര്‍ഡിഒ ശെല്‍വകുമാര്‍ വണ്ടിത്താവളം വില്ലേജിലേക്ക് നിയമനടപടിയെടുക്കാന്‍ നിര്‍ദേശിച്ചു കത്തെഴുതിയപ്പോള്‍ തന്നെ അദ്ദേഹം താല്ക്കാലിക ഉത്തരവാദിത്വമുള്ള വില്ലേജ് ഓഫീസരെ ഫോണില്‍ വിളിച്ചും കൃഷി ഓഫീസരെ നേരില്‍ സ്ഥലം അന്വേഷിച്ച് റിപ്പോര്‍ട്ട് ആക്കി അധികാരികളെ അറിയിച്ചതായി പറയുന്നു. എങ്കിലും ചൂള പണി നിന്നിട്ടില്ല.
കുറച്ചു സ്ഥലത്ത് തുടങ്ങിയ പണി ഇപ്പോള്‍ തൊട്ടടുത്ത പ്രദേശത്തെ കര്‍ഷകരുടെ സ്ഥലം കൂടി തീറെഴുതി ചൂള കച്ചവടം വിപുലമാക്കി, ഇതോടെ തൊട്ടുകിടക്കുന്ന ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു, പലരും ഇവര്‍ക്കുതന്നെ ഭൂമി വിട്ടു. ചൂളക്ക് എത്തിപ്പെടാതിരിക്കാനുള്ള വഴി നന്നാക്കാതെ പുഴയരികില്‍ പുറമ്പോക്കിലൂടെ പുതിയ വഴി കണ്ടെത്തി കാവലിനു ആളെയും വച്ചതോടെ ഇവിടം നിയമ ലംഘനങ്ങളുടെ കളിസ്ഥലമായി.
താമസിച്ചു പണിയെടുക്കുന്നവര്‍ക്ക് വേണ്ട സുരക്ഷയോ വേതനമോ നല്കുന്നുണ്ടോ എന്ന് വ്യക്ത്തമല്ല. ലേബര്‍ ഓഫീസര്‍ ഇതുവരെ കണ്ടിരിക്കാത്ത ഉള്‍പ്രദേശമാണിത്.
തരിസ്സു ഭൂമി കൃഷി ഭൂമിയാക്കും എന്ന പ്രക്യാപനങ്ങള്‍ നടത്തി പ്രഹസനം കാണിക്കുകയാണോ പഞ്ചായത്ത് ഭരണാധികാരികള്‍ എന്ന് സംശയിക്കേണ്ടി വരുന്നു ഇപ്പോഴത്തെ നിലപാട് കാണുമ്പോള്‍.

(Visited 86 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക