|    Jul 20 Fri, 2018 6:09 pm
FLASH NEWS

പെരുമഴയത്തും ചോരാത്ത സമരാവേശം: പയ്യന്നൂരില്‍ വയല്‍രക്ഷാ സംഗമവും കന്നിക്കൊയ്ത്തും

Published : 18th September 2017 | Posted By: fsq

 

പയ്യന്നൂര്‍: നിര്‍ദിഷ്ട പയ്യന്നൂര്‍ പെട്രോളിയം സംഭരണ പദ്ധതിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധമിരമ്പുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി വയല്‍ രക്ഷാസംഗമവും കന്നിക്കൊയ്തും നടത്തി. 130 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയാണ് സമരം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കരുതെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പെരുമഴയത്തും ചോരാത്ത സമരാവേശവുമായി കണ്ടങ്കാളി ഹൈസ്‌കൂള്‍ പരിസരത്തുനിന്നും നിര്‍ദിഷ്ട പദ്ധതിപ്രദേശമായ തലോത്ത് വയലിലേക്ക് നൂറുകണക്കിനാളുകള്‍ മാര്‍ച്ച് നടത്തിയത്. തലോത്ത് വയലില്‍ നടന്ന സമരസംഗമവും കൊയ്തും പ്രശസ്ത നെല്‍ കര്‍ഷകനും നാടന്‍ നെല്ലിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ വയനാട് ഉദ്ഘാടനം ചെയ്തു. വയലും തണ്ണീര്‍ത്തടവും ഭാവിതലമുറക്കുകൂടിയുള്ളതാണെന്നും അവ ഇല്ലാതാക്കാന്‍ നമുക്ക് അധികാരമില്ലെന്നും വികസനം മനുഷ്യന്റെ നല്ലഭാവിക്കുവേണ്ടിയുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനം, പപ്പന്‍ കുഞ്ഞിമംഗലം, പി പി രാജന്‍ എന്നിവര്‍ ഒരുക്കിയ പ്രതീകാത്മക കാലിപൂട്ട് സമരപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss