|    Mar 24 Fri, 2017 5:48 am
FLASH NEWS

പെരുന്നാള്‍ ദിവസം ക്ഷേത്രങ്ങള്‍ക്ക് സമീപം മാംസാവശിഷ്ടങ്ങള്‍ തള്ളി; പ്രതികള്‍ പിടിയില്‍

Published : 11th July 2016 | Posted By: SMR

നെയ്യാറ്റിന്‍കര: ക്ഷേത്രങ്ങള്‍ക്കു സമീപം മാംസാവശിഷ്ടങ്ങള്‍ തള്ളിയ പ്രതികള്‍ അറസ്റ്റില്‍. കളിയിക്കാവിള പടന്താലുംമൂട് പോറ്റിവിള ഡോര്‍ നമ്പര്‍ 17/185ല്‍ ശിവപ്രകാശ് (23), പളൂക്കല്‍ പുത്തഞ്ചന്ത പരക്കുന്ന് എല്ലുവിള വീട്ടില്‍ ദാസ് (39) എന്നിവരാണ് അറസ്റ്റിലായത്.
ചെറിയ പെരുന്നാള്‍ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ഊരുട്ടുകാല കോട്ടിയല്‍ ദേവീക്ഷേത്രത്തിനു സമീപത്തും രാമപുരം മണത്തോട്ടം റോഡിലുമാണ് രണ്ട് ദിവസമായി 50 ചാക്കിലധികം മാംസാവശിഷ്ടങ്ങള്‍ കൊണ്ടുതള്ളിയത്.
ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ക്ഷേത്രഭാരവാഹികളും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തിനു സമീപം മാംസാവശിഷ്ടങ്ങള്‍ കൊണ്ടിട്ടത് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി ഒരു വിഭാഗം ബോധപൂര്‍വം ഒരുക്കിയതാണെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ വാദിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സംഭവത്തില്‍ ബുധനാഴ്ച വലിയ പ്രതിഷേധമുയര്‍ന്നെങ്കിലും വീണ്ടും മാലിന്യം തള്ളിയതില്‍ ആശങ്കയിലായിരുന്നു നാട്ടുകാര്‍. ബാലരാമപുരം, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ നിന്നെത്തിയ മാലിന്യങ്ങളാണ് തള്ളിയതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. മാലിന്യം തള്ളിയതിനെതിരേ മുതലെടുപ്പുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീര്‍, സിഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(Visited 80 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക