|    Jul 22 Sat, 2017 8:32 pm
FLASH NEWS
Home   >  Pravasi   >  

പെരുന്നാള്‍ തിരക്ക്;യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തിലെത്തണം

Published : 4th September 2016 | Posted By: mi.ptk

airport

ദോഹ: ഈദുല്‍ അദ്ഹയോട് അനുബന്ധിച്ചു യാത്രക്കാരുടെ തിരക്കു വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിലേക്കു പോകുന്നവര്‍ പരമാവധി നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സപ്തംബര്‍ 14 വരെയാണു അവധി ആഘോഷിക്കാന്‍ രാജ്യത്തിനു പുറത്തേക്കു പോകുന്നവരുടെ തിരക്കു പ്രതീക്ഷിക്കുന്നത്. ഈദ് അവധി അവസാനിക്കുന്നതോടെ മടങ്ങിയെത്തുന്നവരുടെ തിരക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍  മുന്‍കരുതല്‍ എന്ന നിലയില്‍ യാത്രയ്ക്കു മൂന്നുമണിക്കൂര്‍ മുന്‍പുതന്നെ വിമാനത്താവളത്തില്‍ എത്തണമെന്നു വിമാനത്താവളം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂറിനു മുമ്പ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു. തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെയുള്ള എയര്‍ലൈനുകള്‍  ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.  ക്യു ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം. യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനോ വിളിച്ചുകൊണ്ടുപോകുന്നതിനോ എത്തുന്നവര്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് സംവിധാനം ഉപയോഗിക്കണം. ആദ്യ 30 മിനിട്ടുവരെ സൗജന്യമാണ്. തുടര്‍ന്നു മണിക്കൂറിന് അഞ്ചു റിയാല്‍ വീതം ഈടാക്കും.  ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 35 റിയാല്‍ ഈടാക്കും. യാത്രക്കാര്‍ക്കായി ദീര്‍ഘ സമയ പാര്‍ക്കിങ് സ്ഥലവും പ്രവര്‍ത്തന സജ്ജമാണ്. ഇവിടെ 2540 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യമുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനം ദീര്‍ഘകാല പാര്‍ക്കിങ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് 45റിയാലാണ് ഫീസ്. ഇവിടെ നിന്നും  പ്രധാന ടെര്‍മിനലിലേക്ക് ഓരോ പതിനഞ്ച് മിനിട്ട് ഇടവേളകളില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക