|    Jan 23 Mon, 2017 12:15 pm
FLASH NEWS

പെരുന്നാള്‍ തലേന്നും പരീക്ഷയിട്ട് കാലിക്കറ്റ് സര്‍വകലാശാല

Published : 2nd July 2016 | Posted By: mi.ptk

UNiversity-of-Calicut

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ ഷെഡ്യൂളിനെതിരെ പ്രതിഷേധം. പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും സര്‍വകലാശാലയില്‍ പരീക്ഷയുണ്ട്. ഇത് പെരുന്നാള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കുന്നുവെന്നാണ് പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ പൊതു പരീക്ഷ ഷെഡ്യൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഈ ദിവസങ്ങളില്‍ ഇംഗ്ലീഷ്, രണ്ടാം ഭാഷ എന്നീ വിഷയങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും ഏറെ ദൂരത്തുള്ളവരാണെന്നും പരീക്ഷ ഷെഡൂള്‍ കാരണം ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പരീക്ഷ മാറ്റിവെക്കാന്‍ നിവേദനം നല്‍കിയിട്ടും അധികൃതര്‍ ഇതുവരെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 282 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക