|    Jan 17 Tue, 2017 6:36 pm
FLASH NEWS

പെരുന്നാള്‍ ആഘോഷം;സ്‌കൂളിന് അഞ്ചര ലക്ഷം രൂപ പിഴ

Published : 25th July 2016 | Posted By: mi.ptk

green-dales-public-school

ന്യൂഡല്‍ഹി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തിയ സ്‌കൂളിന് അഞ്ചര ലക്ഷം രൂപ പിഴ അടയ്ക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. ഹരിയാനയിലെ മേവാത്തില്‍ താവുരു ഗ്രീന്‍ ഡേല്‍സ് പബ്ലിക് സ്‌കൂളിലാണ് സംഭവം. പരിപാടിയിലൂടെ മുസ്‌ലിം ആരാധനാ ക്രമങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും ഇസ്‌ലാമിക വിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഖാപ്പ് പഞ്ചായത്തിന്റെ ആരോപണം. മുസ്‌ലിങ്ങളായ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഒഴിവാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് സ്‌കൂളിലെ ഏക മുസ്‌ലിം അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
സ്‌കൂള്‍ ഗ്രൗണ്ടില്‍ ജൂലായ് ആറിന് നടത്തിയ പരിപാടിയില്‍ പെരുന്നാളിന്റെ സന്ദേശവും ആഘോഷ രീതികളും വിവരിച്ചതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തിയിരുന്നു. എന്നാല്‍ ഹിന്ദുമത വിശ്വാസികളായ വിദ്യാര്‍്ത്ഥികളെയും നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം പ്രചരിച്ചതോട രക്ഷിതാക്കളും നാട്ടുകാരും വടിയും കല്ലുമായി സ്‌കൂളിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
എന്നാല്‍, വിവിധ മതങ്ങളെ ആദരിക്കാനും അവരുടെ ആചാരങ്ങള്‍ പരിചപ്പെടുത്താനുമാണ് ഈദ് ആഘോഷം സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ മാനേജര്‍ ഹേമാ ശര്‍മ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 773 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക