|    Nov 13 Tue, 2018 8:53 am
FLASH NEWS

പെരുന്നാളും ഓണവും ദുരിതബാധിതരോടുള്ളഐക്യദാര്‍ഢ്യമാവട്ടെ: അബ്ദുല്‍ മജീദ് ഫൈസി

Published : 22nd August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരന്തത്തിന്റെ ദു:ഖവും രക്ഷാദൗത്യത്തില്‍ പ്രകടമായ ത്യാഗസന്നദ്ധതയുടെ പ്രതീക്ഷയും ബലിപെരുന്നാളിനെയും ഓണത്തെയും സുഖദു: ഖ സമ്മിശ്രമാക്കുന്ന വേളയി ല്‍, ഭരണകൂടത്തിന്റെ പിടിപ്പ് കേടിന്റെയും ദീര്‍ഘദൃഷ്ടിയില്ലാഴ്മയുടെയും ഫലമായി ദുരിതം അനുഭവിക്കേണ്ടി വന്നവരോട് കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി പെരുന്നാള്‍, ഓണം ദിനങ്ങള്‍ മാറ്റണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പെരുന്നാള്‍, ഓണം സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. നഷ്ടങ്ങളുടെ കണക്ക് പേറി ദുരിതാശ്വാസ ക്യാമ്പുകളിലും പുറത്തും ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന നമ്മുടെ സഹജീവികളുടെ പുനരധിവാസത്തില്‍ പങ്കാളികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ പുറത്തെടുക്കുവാനും ആര്‍ത്തലച്ചു വരുന്ന വെള്ളത്തിന് മുമ്പില്‍ രക്ഷയ്ക്ക് വേണ്ടി കേഴുന്നവരെ കരയ്‌ക്കെത്തിക്കാനും ഊണും ഉറക്കവുമില്ലാതെ പണിയെടുത്തവരോട് കേരളം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വന്‍ ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ കേരളത്തില്‍ പ്രകടമായ മാനവികൈക്യമാണ് ആഘോഷ ദിനങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശമെന്ന് മജീദ് ഫൈസി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss