|    Jul 19 Thu, 2018 5:58 am
FLASH NEWS
Home   >  National   >  

പെരുന്നാളിന് പശുവിനെ അറുത്തെന്ന് ആരോപണം;മുസ്‌ലിം കുടുംബങ്ങളുടെ വീടിന് തീയിട്ടു

Published : 3rd September 2017 | Posted By: mi.ptk

റാഞ്ചി: ബലി പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. ജാര്‍ഖണ്ഡിലെ ഗിരിഥ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ബാരിയാബാദ് ഗ്രാമത്തിലെ റഹ്മാന്റെയും തൊട്ടടുത്തുള്ള സഹോദരന്റെയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് പരിസരത്ത് ഇറച്ചി കഷ്ണങ്ങളും പശുവിന്റെ തലയും കണ്ടെന്ന് ആരോപിച്ച് ഒരുസംഘമാളുകള്‍ ആക്രമണം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ച സംഘം ഇവരുടെ വീടുകള്‍ക്ക് തീവച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ആക്രമണം നടത്തിയവരില്‍ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read This…

പെരുന്നാളിന് പോത്തിനെ അറുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം;ഹരിയാനയില്‍ റോഹിന്‍ഗ്യകള്‍ക്ക് നേരെ ആക്രമണം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss