|    Jul 22 Sun, 2018 4:31 pm
FLASH NEWS

പെരുന്നയിലെ ട്രാഫിക് സംവിധാനം താറുമാറായി

Published : 29th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നഗരത്തിലെ പ്രധാന ജങ്ഷനായ റെഡ്‌സ്‌ക്വയറിലെ ട്രാഫിക് സംവിധാനം താറുമാറായി. തുടര്‍ന്നു ഇതുവഴി വാഹനങ്ങള്‍ പോവുന്നതിനും തടസ്സങ്ങളേറെയായി. എംസി റോഡും ആലപ്പുഴ ചങ്ങനാശ്ശേരി റോഡും തമ്മില്‍ സന്ധിക്കുന്ന പെരുന്നയില്‍ സ്ഥാപിച്ച ട്രാഫിക്് സംവിധാനങ്ങളാണ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായത്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്ന എംസി റോഡ് വികസനത്തിന്റെ ഭാഗമായി റോഡിനു വീതി കൂട്ടിയപ്പോള്‍ തകര്‍ന്നതായിരുന്നു ട്രാഫിക് ഐലന്റിനു സമാനമായ ഈ സംവിധാനം. ഏതാനും വര്‍ഷം മുമ്പ് നിര്‍മിച്ച ഇതിനു നടുവില്‍ ഹൈമാസ്റ്റ് ലാംപും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തിരുവല്ലാ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ആലപ്പുഴയിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ചൂണ്ടുപലകയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ റോഡില്‍ തകര്‍ന്നു കിടക്കുകയാണ്. കൂടാതെ ചുറ്റിനും സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ അലസമായി കിടക്കുന്നതു കാരണം വാഹനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. നൂറുകണക്കിനു വാഹനങ്ങളാണ് തിരുവല്ലാ ഭാഗത്തു നിന്ന് ആലപ്പുഴ റോഡിലേക്കും മറിച്ചും പ്രവേശിക്കുന്നത്. അതോടൊപ്പം തിരക്കേറിയ എംസി റോഡിലെ വാഹനങ്ങളും കടന്നുപോവേണ്ടതും ഇതുവഴിയാണ്. എന്നാല്‍ ഇവ തകര്‍ന്നതോടെ എല്ലാ ഭാഗത്തേക്കും പോവേണ്ട വാഹനങ്ങള്‍ക്കു തടസ്സം ഉണ്ടാവുകയും പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനും കാരണമാവാറുണ്ട്. അപകടങ്ങളും ഇവിടെ പതിവാണ്. ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss