|    Jun 23 Sat, 2018 2:07 pm
FLASH NEWS

പെരുന്തേനരുവി ടൂറിസം വികസനത്തിന് 43 ലക്ഷം

Published : 10th January 2017 | Posted By: fsq

 

റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പെരുന്തേനരുവയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടം സുരക്ഷിതമായി നിന്നു കാണാനുള്ള റാംപ്, റിഫ്രഷിങ് മുറികള്‍, ശുചിമുറികള്‍, കാത്തിരിപ്പ് കേന്ദ്രം, കാഴ്ചകള്‍ ഇരുന്നു കാണാനുള്ള സ്ലാബ്, ടിക്കറ്റ് കൗണ്ടര്‍, പൂന്തോട്ട നിര്‍മാണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തെയാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.നേരത്തേ പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വെച്ചൂച്ചിറ പഞ്ചായത്തിന്റെ തീരം കേന്ദ്രീകരിച്ച് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനായി 1.73 കോടി രൂപയാണ് ചെലവഴിച്ചത്. അരുവിയിലേക്കുള്ള റോഡ്, പാര്‍ക്കിങ് യാര്‍ഡ്, ടോയ്‌ലറ്റ് ബ്ലോക്ക്, ഭക്ഷണശാല, നടപ്പാത, കുട്ടികള്‍ക്കുളള പാര്‍ക്ക് എന്നിവയാണ് നിര്‍മിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss