|    Jun 25 Mon, 2018 10:18 am
FLASH NEWS

പെരുന്തേനരുവി ടൂറിസം പദ്ധതി വിപുലമാക്കും: രാജു ഏബ്രഹാം എംഎല്‍എ

Published : 3rd August 2017 | Posted By: fsq

 

വെച്ചൂച്ചിറ: പെരുന്തേനരുവി ടൂറിസം പദ്ധതി വിപുലമാക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. പെരുന്തേനരുവി ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ആദ്യ ഗവേണി ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പെരുന്തേനരുവി ടൂറിസം പദ്ധതി ചരല്‍ക്കുന്ന് ക്യാംപ് സെന്റര്‍ മാതൃകയില്‍ കണ്‍വന്‍ഷന്‍ സെന്ററായി വികസിപ്പിക്കും. ഇതുപ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മൂന്നാം ഘട്ടമായി നടത്തുക. ഡാം വരെ നടപ്പാത നിര്‍മിച്ച് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും. നാലാംഘട്ടമായി സൗരോര്‍ജ ബോട്ട്, പനംകുടത്തരുവി കോര്‍ത്തിണക്കി ടൂര്‍ പാക്കേജ്, കുറുമ്പന്‍മൂഴിയില്‍ വിശ്രമകേന്ദ്രം എന്നിവ ഉള്‍പ്പെടുത്തി പദ്ധതി  തയ്യാറാക്കുമെന്നും എംഎല്‍എ പറഞ്ഞു. പദ്ധതി കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ സുന്ദരേശന്‍, ഡിടിപിസി സെക്രട്ടറി ശംസുദീന്‍, റാന്നി തഹസീല്‍ദാര്‍ കെ വി രാധാകൃഷ്ണന്‍, വാര്‍ഡ് മെംബര്‍ ശ്രീകുമാര്‍, വല്‍സലാ രാജന്‍  പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss