|    Oct 17 Wed, 2018 12:44 am
FLASH NEWS

പെരുന്തുരുത്തി തെക്ക് പാടശേഖരത്തിന്റെ ബണ്ട് മട വീണ് നശിച്ചു

Published : 25th September 2017 | Posted By: fsq

 

തിരുവല്ല: അടുത്തമാസം കൃഷിയിറക്കണ്ട പാടശേഖരത്തിന്റെ ബണ്ട് മട വീണത് കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. പെരിങ്ങര പഞ്ചായത്ത് ആറാം വാര്‍ഡിലെ 110 ഏക്കര്‍ വിസ്തൃതിയുള്ള  പെരുന്തുരുത്തി തെക്ക്പാടശേഖരത്തിന്റെ ബണ്ടാണ് മട വീണ് നശിച്ചത്. വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാടശേഖരത്തിലെ വെള്ളം പൂര്‍ണമായി പമ്പിങ് നടത്തി നീക്കം ചെയ്താല്‍ മാത്രമേ കൃഷിയിറ്റക്ക് സാധ്യമാകു.ബണ്ട് പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇക്കുറി കൃഷി മുടങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഏറെക്കാലമായി തരിശു കിടന്ന ഈ പാടശേഖരത്ത് 2008ലാണ് കര്‍ഷക കൂട്ടായ്മയില്‍ കൃഷി പുനരാരംഭിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തുകൂടി കടന്നു പോകുന്ന ചന്തത്തോടിന്റെ കൈവഴിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ബണ്ടിന്റെ 30 അടിയോളം വരുന്ന ഭാഗം തകര്‍ന്നത്. ബണ്ട് പുനര്‍നിര്‍മാണത്തിന് വേണ്ട സര്‍ക്കാര്‍ സഹായം അനുവദിച്ച് പാവപ്പെട്ട കര്‍ഷകരെ സഹായിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss