|    Aug 24 Thu, 2017 4:48 am
FLASH NEWS

പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Published : 13th August 2017 | Posted By: fsq

 

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ഇന്നലെ വൈകീട്ടോടെയാണ് അപകടം. നേര്യമംഗലം ചെങ്ങറയില്‍ രാധാകൃഷ്ണന്റെ (പെരുമ്പാവൂര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍) മകന്‍ അനന്ദകൃഷ്ണന്‍ (അനന്ദു  22)ആണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ആകാശ്, വിഷ്ണു എന്നിവരോടൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ അനന്ദകൃഷ്ണന്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ടെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പുഴയിലിറങ്ങിയിരുന്നില്ല. അനന്ദു ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്ക്, കലങ്ങിയ വെള്ളം, ഇരുട്ട് എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. രാത്രി ഏഴരയോടെ തിരച്ചില്‍ നിര്‍ത്തിവച്ചു. നെല്ലിമറ്റം എം ബിറ്റ്‌സ് എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് അനന്ദു. തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക