|    Jun 23 Sat, 2018 9:48 pm
FLASH NEWS

പെരിയാര്‍ ടൗണില്‍ ജലവിതരണം നിലച്ചിട്ട് ദിവസങ്ങള്‍; ജനം വലയുന്നു

Published : 26th January 2017 | Posted By: fsq

 
വണ്ടിപ്പെരിയാര്‍: പെരിയാര്‍ ടൗണിലെ കുടിവെള്ള വിതരണം നിലച്ചിട്ട്  ദിവസങ്ങള്‍ പിന്നിട്ടിട്ടുംഅധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ്  ഇത് മൂലം കുടിവെള്ളം നിലച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ ടൗണിനോട് ചേര്‍ന്നുള്ള പ്രദേശത്ത്  വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം നടത്തുന്നത്.പാറമട, മേലേ ഗൂഡല്ലൂര്‍, മഞ്ചുമല, പെരിയാര്‍ ടൗണ്‍, വികാസ് നഗര്‍, നെല്ലിമല, ചുരുക്കുളം കക്കി കവല തുടങ്ങിയ മേഖലകളിലെ നൂറ് കണക്കിന് കുടുംബാംഗങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ  കുടിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ടൗണിനു സമീപത്തെ വലിയ ടാങ്കിലേക്ക്  പെരിയാര്‍ നദിയില്‍ നിന്നും വെള്ളം എത്തിച്ച ശേഷം ശുദ്ധീകരിച്ചാണ് വിതരണം നടത്തുന്നത്.ഇതിനായ് ഉപയോഗിച്ചിരുന്ന മോട്ടോര്‍ തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.കടുത്ത വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനാല്‍  കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുകയാണ്.സര്‍ക്കാര്‍ നിലപാട് ജനഹിതം മാനിക്കാത്തത്: റോഷി അഗസ്റ്റിന്‍ചെറുതോണി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തയ്യാറാക്കിയ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പരിസ്ഥിതിലോല മേഖലകള്‍ അതേപടി നിലനില്ക്കുകയുമാണെന്ന് അറിയിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ അപ്പീല്‍  സംസ്ഥാനം തുടര്‍ന്നു വന്നിരുന്ന നിലപാടില്‍ നിന്നു വിരുദ്ധമാ ണെന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു. മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലകളെയും ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ നിലപാടിനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കാവുന്ന സാഹചര്യത്തിലെത്തിയിട്ടും കര്‍ഷകരുടെ നിലനില്പ്പിനെ ബാധിക്കുന്ന സത്യവാങ്മൂലങ്ങളും അപ്പീലുകളും തുടര്‍ച്ചയായി കോടതിയില്‍ നല്കുന്നത് ഒഴിവാക്കണമെന്നും  എം.എല്‍.എ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss