|    Dec 11 Tue, 2018 3:12 pm
FLASH NEWS

പെരിയാര്‍ ഗതിമാറി ഒഴുകി; വല്ലം ഒറ്റപ്പെട്ടു

Published : 19th August 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: കുലംകുത്തി പാഞ്ഞെത്തിവന്ന മലവെള്ളപ്പാച്ചിലില്‍ പെരിയാറിന്റെ തീരപ്രദേശമായ വല്ലം പൂര്‍ണമായി വെള്ളത്തിനടിയിലായി. പെരിയാര്‍ ഗതിമാറി ഒഴുകിയതോടെ പ്രദേശം ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ടു നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.
അപ്രതീക്ഷിതമായി വന്ന വിപത്തിനെ ധീരമായി നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ റയോണ്‍പുരത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായശ്രമം നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി. ഇവര്‍ക്ക് നേതൃത്വം നല്‍കാനും ക്യാംപിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനും മഹല്ല് സെക്രട്ടറി വി എം അലിയാര്‍ സാഹിബിന്റെ പ്രവര്‍ത്തനത്തേയും എടുത്ത് പറയേണ്ടതാണ്.
ഏകദേശം 500 കുടുംബങ്ങള്‍ റയോണ്‍പുരം മസ്ജിദ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. മഹല്ല് സെക്രട്ടറി വി എം അലിയാര്‍, പ്രദേശത്തെ നിരവധി പ്ലൈവുഡ് കമ്പനികളില്‍ വെള്ളം കയറി. കാഞ്ഞിരക്കാട്, വല്ലം ചൂണ്ടി, തണ്ടേ ക്കാട്, നെടുംതോട്, കണ്ടന്തറ, പാത്തിപ്പായം, പാലക്കാട്ട് താഴം, മഞ്ഞപ്പെട്ടി എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുടിക്കല്‍ ജുമാ മസ്ജിദ്, പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ബോയ്‌സ് ഹൈസ്‌കൂള്‍ തുടങ്ങിയ നിരവധി ക്യാംപുകളില്‍ നൂറ് കണക്കിന് ആളുകള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തി. ഇവര്‍ക്കെല്ലാം ദുരിതാശ്വാസ ക്യാംപുകള്‍ രക്ഷയായി.
ആഹാരം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഒരുക്കി സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകയായപ്പോള്‍ പെരുമ്പാവൂര്‍ പോലിസും ഇന്ത്യന്‍ നേവിയും ഉണര്‍ന്നെണീറ്റതിന്റെ ഫലമായി കുടുങ്ങി കിടന്ന നിരവധി ജീവനുകള്‍ രക്ഷിക്കാനായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss