|    Aug 21 Mon, 2017 9:18 pm
FLASH NEWS

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ പക്ഷി-ചിത്രശലഭ കണക്കെടുപ്പിന് തുടക്കം കുറിച്ചു

Published : 2nd December 2016 | Posted By: SMR

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ പക്ഷി-ചിത്രശലഭ കണക്കെടുപ്പിനു തുടക്കം കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പക്ഷി ചിത്രശലഭ സര്‍വേകള്‍ക്കാണ് ഇന്നലെ തുടക്കമായത്. 925 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള കടുവാ സങ്കേതത്തെ 24 ബ്ലോക്കുകളായി തിരിച്ചാണ് സര്‍വേ നടത്തുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പക്ഷി നിരീക്ഷകരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. തേക്കടി ബാംബു ഗ്രോവില്‍ ചേര്‍ന്ന യോഗം പെരിയാര്‍ കടുവാ സങ്കേതം ഡപ്യുട്ടി ഡയറക്ടര്‍ കൃഷന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫിസര്‍മാരായ എന്‍ പി സജീവന്‍, ജോഷി സെബാസ്റ്റ്യന്‍ സംസാരിച്ചു. 2002ലാണ് ഇതിന് മുമ്പ് പക്ഷി സര്‍വേ നടന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പെരിയാറില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ഇനത്തില്‍പ്പെട്ട പക്ഷികള്‍ക്ക് വംശനാശ ഭീഷണി ഉണ്ടായിട്ടുണ്ടോയെന്നും പുതുതായി ഏതെങ്കിലും ഇനം ഇവിടെയെത്തിയിട്ടുണ്ടോയെന്നും പഠനം നടത്തും. ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാലാവസ്ഥ ഉള്‍പ്പെടെയുള്ളവ കാരണമായിട്ടുണ്ടോയെന്നും വിശദമായ പഠനം നടത്തും.നാലിന് അവസാനിക്കുന്ന സര്‍വേയ്ക്ക് ശേഷം വിശദമായ ഡേറ്റാ ബാങ്ക് തയ്യാറാക്കും. ഇതോടൊപ്പം തന്നെ നാലു ദിവസം നീണ്ട ചിത്രശലഭ സര്‍വേയും നടക്കും. നാലിന് വൈകീട്ടോടെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും. ഇതേ സമയം കഴിഞ്ഞ 30ന് ആനകളുടെ കണക്കെടുപ്പും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആരംഭിച്ചിരുന്നു. ആനപ്പിണ്ടം നിരീക്ഷിച്ചാവും ആറ് മാസം നീണ്ട കണക്കെടുപ്പ് നടത്തുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക