|    Oct 20 Sat, 2018 8:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പെരിയാര്‍ കടുവാ സങ്കേതം : പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൈല്‍സ് പതിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: കുമളി ടൗണിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൈല്‍സ് പതിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ദേശീയ ഹരിത കോടതി (എന്‍ജിടി) തള്ളി. പാര്‍ക്കിങ് സ്ഥലത്ത് മണ്ണിടല്‍, നിലമൊരുക്കല്‍, ടൈല്‍സ് പതിക്കല്‍ അടക്കം യാതൊരുതരത്തിലുള്ള നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് എന്‍ജിടി വ്യക്തമാക്കി. മഴക്കാലത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെള്ളക്കെട്ടും ചളിയും മൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവുന്നില്ലെന്നും പരിസ്ഥിതിനാശമുണ്ടാവുന്നെന്നും അതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുകയാണെന്നും പൊതുജനതാല്‍പര്യാര്‍ഥം ടൈല്‍സ് പതിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. പക്ഷേ, കേരളത്തിന്റെ വാദങ്ങളെ തമിഴ്‌നാട് ശക്തമായി എതിര്‍ത്തു. കേരളത്തിന്റെ വാദങ്ങള്‍ സത്യസന്ധമല്ലെന്നും പ്രദേശത്തേക്ക് വാഹനങ്ങള്‍ കുറഞ്ഞെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് വിശദീകരിച്ചു. തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിര്‍മാണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തരുത്, നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ മൂലം കടുവാ സങ്കേതത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സമര്‍പ്പിച്ച ഹരജിയിലാണ് കേരളം അപേക്ഷ നല്‍കിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss