|    Jul 18 Wed, 2018 12:08 pm
FLASH NEWS

പെരിയാര്‍ ആശുപത്രി പരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍

Published : 21st September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. ആശുപത്രി പരിസരത്ത് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നീക്കം ചെയ്യാതെ അതികൃതര്‍. രോഗികളടക്കം മൂക്കുപൊത്തി എത്തേണ്ട അവസ്ഥയിലാണ് ആശുപത്രിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ തന്നെയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്ന പഞ്ഞിക്കെട്ടുകളും, ഉപയോഗിച്ച സിറിഞ്ചുകളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വരെ  ആശുപത്രി പരിസരത്ത് ചിന്നിച്ചിതറി കിടക്കുകയാണ്. പുതുതായി നിര്‍മ്മിച്ച പുരുഷ വാര്‍ഡിന് മുന്‍വശം വൃത്തിഹീനമാണ്. ഇതു കൂടാതെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ ശൗചാലയത്തിന്റെ പൈപ്പ് പൊട്ടിയിട്ട് ഇതുവരെ മാറ്റാന്‍ പോലും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. ശൗചാലയത്തില്‍ നിന്നുള്ള മാലിന്യവും ഓടയിലേക്ക് പടര്‍ന്നിട്ടുണ്ട്. കടുത്ത പകര്‍ച്ചവ്യാധികളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ് ആശുപത്രി പരിസരം. വേസ്റ്റ് ടാങ്കിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പൊട്ടിയിട്ട് കല്ലുവെച്ചു മൂടിയ നിലയിലാണ്. ശൗചാലയ ത്തില്‍ നിന്നുമുള്ള വൃത്തിഹീനമായ ജലവും പുറത്തേക്ക് ഒഴുകി പെരിയാര്‍  നദിയുടെ കൈത്തോടായ പെരിയാര്‍  ചോറ്റുപാറ കൈത്തോട്ടിലേക്കാണ്   ഒഴുകുന്നത്. സെപ്റ്റിക് ടാങ്കിന്റെ മുകള്‍ വശം പ്ലാസ്റ്റിക്കും വേസ്റ്റും നിക്ഷേപിച്ചു മറച്ചിരിക്കുന്നു. സെപ്ടിക് ടാങ്കിന്റെ  എയര്‍ പൈപ്പും തകര്‍ന്നിരിക്കുകയാണ്. മാലിന്യം കൂടിയിരിക്കുന്ന ഭാഗത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്ന ഇതിലൂടെ നടക്കണമെങ്കില്‍ മുഖം പൊത്തി വേണം നടക്കാന്‍. ഇവിടെ പുഴുക്കളും, വിഷ ജന്തുക്കളുടെയും വാസസ്ഥലമായി  മാറിയിരിക്കുകയാണ് . അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നിര്‍ദ്ദനരായ തോട്ടം തൊഴിലാളികളടക്കം ദിനവും നാനൂറിലധികം പേരാണ്  ഒ.പി ടിക്കറ്റില്‍ ചികില്‍സ തേടിയെത്തുന്നത്. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രധാന ആശുപത്രിയാണ് ഇത്. ലക്ഷങ്ങള്‍ മുടക്കി കൊട്ടിടം നിര്‍മ്മിച്ചുട്ടുണ്ടെങ്കിലും പ്രവര്‍ത്തന യോഗ്യമാക്കാന്‍ അതികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ യും ഗ്രാമപഞ്ചായത്തു  ജനപ്രതിനിധികളുടെയും. ഹെല്‍ത്ത് ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥയാണ് ഇതിനു പിന്നില്‍ എന്ന ആരോപണം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss