|    Oct 18 Wed, 2017 10:55 am
FLASH NEWS

പെരിന്തല്‍മണ്ണ

Published : 30th April 2016 | Posted By: mi.ptk

perinthalmanna

perindalmanna

പെരിന്തല്‍മണ്ണ  നഗര വികസന ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലി (ലീഗ്) തന്നെയാണ് ഇപ്രാവശ്യവും പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മങ്കടയില്‍ നിന്നും ഇടതുസ്വതന്ത്രനായി ജയിച്ച് ലീഗിലെത്തിയ അലി കഴിഞ്ഞ തവണ 9589 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശികുമാര്‍ (സിപിഎം). 2006 ല്‍ മുസലിം ലീഗിലെ പി അബ്ദുള്‍ഹമീദിനെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണയില്‍നിന്ന് നിയമസഭയിലെത്തി. 2001ലും 2011ലും പരാജയപ്പെട്ടു. മണ്ഡലത്തില്‍ സുപരിചിതയായ വനിത അരിമ്പ്ര സ്വദേശിനി തവളേങ്ങല്‍ സുനിയ സിറാജാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. അങ്ങാടിപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണാണ് സുനിയ. അഡ്വ. എം കെ സുനിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക