|    Oct 23 Mon, 2017 4:43 am

പെരിന്തല്‍മണ്ണ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് പുതിയ നിയമനമില്ല

Published : 5th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ:   ഉദ്ഘാടനം കഴിഞ്ഞ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിലേക്ക് പുതിയ തസ്തികയില്‍ ജീവനക്കാരെ നിയമിച്ചില്ല. എന്നാല്‍, പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് വിവിധ തസ്തികകളിയായി 85 പേരുടെ നിയമനത്തിന് ഉത്തരവിട്ട മന്ത്രിസഭ തീരുമാനം ആക്ഷേപത്തിനിടയാക്കി.  മാസങ്ങളായി  ഉദ്്ഘാടനം കഴിഞ്ഞ് മുഴുവന്‍ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൊന്നാനിയില്‍ 26 ഡോക്ടര്‍മാരും അനുബന്ധ പാരാമെഡിക്കല്‍, ഓഫിസ് ജീവനക്കാരും ഉള്‍പെടെയാണ് 85 തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിലെ നിലവിലെ രണ്ടു ഡോക്ടര്‍മാരെ മാറ്റി നിയമിച്ചും നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവിടങ്ങളില്‍ നിന്നായി ഏഴു സ്റ്റാഫ് നഴ്‌സുമാരെയും മാത്രമാണ് അധികമായി നിയമിച്ചുമാണ് പുതിയ ബ്ലോക്ക് തുറന്നത്. ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമായി 126 പേരെയാണ് ജില്ലാ ആശുപത്രി സര്‍ക്കാറിനോട് ആവശ്യപെട്ടിരുന്നത്. അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അത്രയും ജീവക്കാരുടെ ആവശ്യമുണ്ട്.  ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ പകുതി പോലും രോഗികളെത്താത്ത പൊന്നാനിയില്‍ ജീവക്കാരെ അനുവദിക്കുകയും പെരിന്തല്‍മണ്ണയെ പൂര്‍ണമായും തഴയപ്പെടുകയും ചെയ്ത നടപടി പാവപ്പെട്ട രോഗികളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് മഞ്ഞളാംകുഴി എംഎല്‍എ പറഞ്ഞു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വിവിധ ഒപികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. എ കെ മുസ്ഥഫ, ഡോ. എ ഷാജി, ആര്‍എംഒ ഡോ. മരളി, നഴ്‌സിങ് സുപ്രണ്ടുമാരായ സീതാലക്ഷമി, മേരി ഏലിയാസ്, കൊളക്കാടന്‍ അസീസ് എന്നിവര്‍ അനുഗമിച്ചു. രാഷ്ട്രീയ പോരിന്റെ ഭാഗമാണ് പെരിന്തല്‍മണ്ണ ആശുപത്രിയോട് അവഗണനയെന്നാണ് ജനങ്ങളുടെ ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക