|    Apr 27 Thu, 2017 6:39 am
FLASH NEWS

പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ മലേറിയ ബാധ; ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്

Published : 26th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: നഗരസഭ വാര്‍ഡായ വലിയങ്ങാടിയില്‍ എഴുപതുകാരന് മലേറിയ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് കടുത്ത ജാഗ്രതാ നടപടികള്‍ തുടങ്ങി. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രം കൂടിയാണ് വലിയങ്ങാടി. ശുചിത്വ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും മതിയായ അഴുക്കുചാല്‍ സൗകര്യമില്ലാത്തതിനാലും കെതുകുകള്‍ പെരുകുന്ന അവസ്ഥയുണ്ട്. കൊതുകുവഴി പരക്കുന്ന രോഗമാണ് മലേറിയ. ഇത്തരം മാരക രോഗങ്ങള്‍ തടയാന്‍ കൊതുക് നശീകരണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പും നഗരസഭയും ശ്രദ്ധപതിപ്പിക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഓടകളിലുടെ ഒഴുകുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കഴിഞ്ഞദിവസം രക്ത പരിശോധന സംഘടിപ്പിച്ചു. കൊതുക് നശീകരണത്തിനുള്ള ഫോമിങ്ങ് വാര്‍ഡിലും പരിസരങ്ങളിലും നടത്തി. എന്നാല്‍,  ഇതര സംസ്ഥാന തൊഴിലാളികളില്‍ മുഴുവന്‍പേരുടെയും രക്ത പരിശോധന നടത്തിയോ എന്നതിന് വ്യക്തതയില്ല. ഇവരില്‍ പലരും വലിയങ്ങാടിയില്‍ തങ്ങി പല പ്രദേശങ്ങളിലും ജോലിക്കു പോവുന്നവരാണ്. അതുകൊണ്ട് എല്ലാവരെയും കണ്ടെത്തി പരിശോധന പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനിടെ വലിയങ്ങാടിയിലെ കുടിവെള്ള പൈപ്പ് പൊട്ടി മലിനജലവുമായി കലരുന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കാലപഴക്കത്താല്‍ തകരാറിലായ പൈപ്പുകള്‍ മാറ്റാന്‍ തുക അനുവദിച്ചെങ്കിലും അതിനുള്ള പ്രായോഗിക നടപടികളിലേക്ക് അധികൃതര്‍ നീങ്ങാത്തതിനാല്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതിനൊപ്പം മലിനജലം  കുടിവെള്ളവുമായി കലരുന്ന അവസ്ഥയുമുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭപ്രതിപക്ഷ നേതാവുമായ താമരത്ത് ഉസ്മാന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day