|    Feb 24 Sat, 2018 9:51 am
FLASH NEWS

പെരിന്തല്‍മണ്ണ ബെപാസ് ജങ്ഷനിലെ അപകടയാത്രയ്ക്ക് പരിഹാരമാവുന്നു

Published : 9th January 2017 | Posted By: fsq

പെരിന്തല്‍മണ്ണ: റോഡിലെ കുഴികള്‍മൂലം അപകടയാത്ര നടത്തിയിരുന്ന ബൈപാസ് ജങ്ഷന് ക്ഷാപമോക്ഷമാവുന്നു. പെരിമ്പിലാവ് -നിലമ്പൂര്‍ സംസ്ഥാനപാതയില്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ് ജങ്ഷന്റെ അറ്റകുറ്റപണിക്കായി പൊതുമരാമത്ത് വകുപ്പ് 15ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. മുന്‍ എംഎല്‍എ വി ശശികുമാര്‍ പൊതുമരാമത്ത് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് നടപടി. മാസങ്ങളായി ബൈപാസ് ജങ്ഷന്‍ പൊട്ടിപൊളിഞ്ഞ് താറുമാറായി കിടക്കുകയാണ്. കുഴികള്‍ നികത്താനിട്ട ക്വാറി വേസ്റ്റ് ട്രാഫിക് ഐലന്റിന് ചുറ്റുമായി ഇളകി നിറയെ ചെറുകുഴികളായിട്ടുണ്ട്. പൊടി ശല്ല്യം പുറമേയും. രോഗികളുമായി നിലമ്പൂര്‍ റോഡിലുടെ വരുന്ന വാഹനങ്ങള്‍ക്ക് ജങ്ഷനിലെ കുഴികള്‍ ഏറെ ദുരിതമാണ്. തകരാറായ ജങ്ഷനില്‍ വാഹനങ്ങള്‍ വേഗത കുറയുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നുണ്ട്. പലപ്പോഴും വാഹനങ്ങള്‍ റോഡില്‍നിന്ന് മാറി സ്വകാര്യ സ്ഥാപനങ്ങളുടെ മുന്‍വശങ്ങളിലൂടെയാണ് പോവുന്നത്. ഇത് പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് അപകടാവസ്ഥ ഉണ്ടാക്കിയിരുന്നു.കുടുംബസംഗമംവാഴയൂര്‍: പുളിയന്‍വീടന്‍ കുടുംബ സംഗമവും ആരോഗ്യക്യാംപും വാഴയൂര്‍ പുതിയോത്ത് ഹൗസില്‍ നടന്നു. ഗ്രാമപ്പഞ്ചായത്തംഗം കുനിയില്‍ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss