|    Aug 18 Fri, 2017 6:56 am
FLASH NEWS

പെരിന്തല്‍മണ്ണ നഗരസഭ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ വിജയപഥം പദ്ധതി തുടങ്ങി

Published : 2nd August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ:   സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള വിജയപഥം പദ്ധതി പെരിന്തല്‍മണ്ണ നഗരസഭയില്‍ ആരംഭിച്ചു. നഗരസഭയിലെ 20 പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന 7,026 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. എല്‍പി, യുപി വിഭാഗം വിദ്യാര്‍ഥികളുടെ ഭാഷാ,ഗണിതം,സയന്‍സ് പഠനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുന്നതിന് 15 ലക്ഷം, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രത്യേക പരിശീലനം, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, പഠന മികവിനായുള്ള ഇടപെടലുകള്‍ എന്നിവയ്ക്കായി 15 ലക്ഷം, കൗണ്‍സിലിങ്ങിനായി കൗണ്‍സിലറെ നിയമിക്കാനും, ലൈബ്രേറിയന്റെ നിയമനത്തിനുമായി 3 ലക്ഷം, സ്‌കൂള്‍ ഡയറി നല്‍കാനായി 2 ലക്ഷം, സ്‌കൂള്‍ ആരോഗ്യ പദ്ധതിക്കായി 3 ലക്ഷം, കലാകായിക വികസനത്തിനായി 10 ലക്ഷം, നാലു ഗവ.എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാനായി 22 ലക്ഷം, ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാനായി 1 കോടി, 4 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങാനായി 50 ലക്ഷം, ഗവ. സ്‌കൂളുകളില്‍ ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കായി 60 ലക്ഷം, സ്‌കൂളുകളുടെ മെയിന്റനന്‍സിനായി 25 ലക്ഷം എന്നിവയടങ്ങുന്ന 3.05 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വിജയപഥം പദ്ധതിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠനപ്രക്രിയയില്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഡയറി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക