|    May 26 Fri, 2017 8:50 pm
FLASH NEWS

പെരിന്തല്‍മണ്ണ നഗരസഭയുടെ വിഷന്‍-2033 മാസ്റ്റര്‍പ്ലാന്‍ തയ്യാര്‍

Published : 7th October 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: നഗരവികസനം ലക്ഷ്യംവച്ച് വിഷന്‍-2033 കരട് മാസ്റ്റര്‍പ്ലാനിന്റെ കരട് രേഖ തയാറായി. രേഖയുടെ കരട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ജില്ല ടൗണ്‍ പ്ലാനര്‍ ആയിഷ വിശദീകരിച്ചു. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍, പരാതികള്‍ എന്നിവ രേഖമൂലം 54 ദിവസത്തിനകം നഗരസഭയില്‍ സമര്‍പ്പിക്കണം. സപ്തംബര്‍ 27ന് സര്‍ക്കാര്‍ ഗസ്റ്റിലും നഗരസഭ വെബ് സൈറ്റിലും ഇത് പ്രസിദ്ധീകരിച്ചു. അന്നുമുതല്‍ 60 ദിവസത്തിനകമാണ് പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുക. ദേശീയപാതയില്‍ പ്രസന്റേഷന്‍ സ്‌കൂള്‍ മുതല്‍ ജില്ലാ ആശുപത്രി ജങ്ഷന്‍ വരെ തുണുകളില്‍ ഉയര്‍ത്തിയ നാലുവരി മേല്‍ റോഡ് നിര്‍മിക്കും. മാനത്തുമാലം ബൈപാസ് 32 മീറ്ററും, പ്രസന്റേഷന്‍ ബൈപാസ് 21 മീറ്ററും സ്‌റ്റേറ്റ് ഹൈവേ 39, സ്‌റ്റേറ്റ് ഹൈവേ 53, ജൂബിലിറോഡ്, ഹൗസിങ് കോളനി റോഡ് എന്നിവ 21 മീറ്ററായും വീതികൂട്ടും. 16 മീറ്റര്‍, 10 മീറ്റര്‍ വീതിയില്‍ മറ്റ് പ്രധാന റോഡുകളും ഏഴ് മീറ്റര്‍ വീതിയില്‍ താമസ മേഖലയിലേക്കുള്ള റോഡുകളും വികസിപ്പിക്കും. മാര്‍ക്കറ്റ്, മിനി സിവില്‍സ്‌റ്റേഷന്‍ എന്നിവയ്ക്ക് സമീപം പാര്‍ക്കിങ് പ്ലാസ പണിയും. തറയില്‍ ബസ്്സ്റ്റാന്റ് ട്രാക്ക് ടെര്‍മിനലായി പരിഷ്‌കരിക്കാനാണ് മാസ്റ്റര്‍പ്ലാനില്‍ പരാമര്‍ശം. ആരോഗ്യ വികസനത്തിന് ഊട്ടി റോഡില്‍ സ്‌പെഷല്‍ പോളിസി ഏരിയ’ വിഭാവനം ചെയ്യുന്നു. നിലവിലെ ടൗണ്‍ഹാള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയമാക്കും. പൊതുമരാമത്ത് കോംപ്ലക്‌സ് പൊളിച്ച് ബഹുനിലകെട്ടിടവും പാര്‍ക്കും പണിയും. കുളിര്‍മലയില്‍ വിനോദ കേന്ദ്രം, ബയോപാര്‍ക്ക്, എക്‌സിബിഷന്‍ സെന്റര്‍, ഓപണ്‍ എയര്‍ തിയേറ്റര്‍ എന്നിവ നിര്‍മിക്കും. മലിനജലസംസ്‌കരണ പ്ലാന്റ്  തറയില്‍ ബസ്സ്റ്റാന്റിന്  സമീപത്തായി സ്ഥാപിക്കും. മല്‍സ്യ-മാംസ കടകള്‍ പുതിയ മല്‍സ്യമാര്‍കറ്റ് കോപ്ലക്‌സിലേക്ക് മാറ്റും. പിടിഎം ഗവ. കോളജില്‍ ഐടി പാര്‍ക്ക്, ചേലോംകുന്നില്‍ വെയര്‍ഹൗസ്, മാലിന്യ സംസ്‌കാരണ പ്ലാന്റിന് സമീപം ആധുനിക അറവുശാല, എരിവിമംഗലത്ത് ഇന്‍ഫോടൈന്‍ പാര്‍ക്ക്, മാനത്തുമംഗലം ബൈപാസിനടുത്ത് കുട്ടികളുടെ പാര്‍ക്ക്, മിനിസ്‌റ്റേഡിയം എന്നിവയും പണിയും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day