|    Nov 22 Wed, 2017 8:14 pm
FLASH NEWS

പെരിന്തല്‍മണ്ണ നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്‌കാരം

Published : 8th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയില്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വീണ്ടും പരിഷ്‌കാരവുമായി നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ തീരുമാനം. കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പുതിയ തീരുമാനങ്ങള്‍ ശാശ്വത പരിഹാരമാവുമെന്നാണു വിലയിരുത്തുന്നത്. നഗരത്തിലെ ചില സ്‌റ്റോപ്പുകള്‍ ഇല്ലാതെയാക്കിയും ചിലത് പുനക്രമീകരിച്ചുമാണ് പരിഷ്‌കാരം നടപ്പാക്കുക. കെഎസ്ആര്‍ടിസി, കെപിഎം, നഗരസഭ, ബൈപാസ് ജങ്ഷന്‍, മൗലാന, ഡിവൈഎസ്പി ഓഫിസ് എന്നിവയ്ക്കു മുമ്പിലെ ബസ്‌ബേകള്‍ നിര്‍ത്തലാക്കും. കെആര്‍ ബാക്കറിയുടെ ഭാഗത്തുള്ള ഓട്ടോസ്റ്റാന്റ് മാറ്റി അവിടെ ബസ് ബേ ആക്കും. നിലവിലുള്ള ഓട്ടോ സ്റ്റാന്റ് ഡിവൈഎസ്പി ഓഫിസിന്റെ ഭാഗത്തേക്കു മാറ്റും. മണ്ണാര്‍ക്കാട് റോഡ് വഴി വരുന്ന വാഹനങ്ങള്‍ മാനത്തുമംഗലം ബസ് സ്റ്റാന്റില്‍ എത്തി യാത്രക്കാരെ കയറ്റി മടങ്ങണം. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നു വരുന്ന എല്ലാ ബസ്സുകളും ടൗണ്‍ വഴി മാനത്തുമംഗലം ബൈപാസ് സ്റ്റാന്റില്‍ കയറണം. മാനത്തുമംഗലം ജങ്്്ഷന്‍, ബൈപാസ് ജങ്്്്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്‌നലും പൊന്ന്യാകുര്‍ശ്ശി ബൈപാസ് ജങ്്ഷനില്‍ സര്‍ക്കിളും സ്ഥാപിക്കണം. ഊട്ടി റോഡില്‍ അല്‍ശിഫ കഴിഞ്ഞാല്‍ വലിയ പള്ളിക്കു മുന്‍വശമേ സ്‌റ്റോപ് ഉണ്ടാവൂ. പട്ടാമ്പി റോഡില്‍ നിലവിലുള്ള സ്ഥിതി തുടരും. നഗരസഭയിലെ മനഴി സ്റ്റാന്റും മാനത്തുമംഗലം ബൈപാസ് സ്റ്റാന്റും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനായി ബസ്സുകള്‍ ഇവിടങ്ങളില്‍ നിര്‍ബന്ധമായും കയറി യാത്രക്കാരെ ഇറക്കി പോലിസ് എയ്ഡ് പോസ്റ്റില്‍ റിപോര്‍ട്ട് ചെയ്യുന്ന രീതിയാണു നടപ്പാക്കുന്നത്. അടുത്ത ജനുവരി ഒന്നിനു പുതിയ പരിഷ്‌കാടരം നടപ്പാക്കാനാണ് തീരുമാനം. അതേസമയം, പുതിയ ക്രമീകരണങ്ങള്‍ക്കു മുമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മാനത്തുമംഗലം ബൈപാസ്, കോഴിക്കോട് റോഡ് ബൈപാസ്, ഊട്ടി റോഡ്, ജൂബിലി ജങ്്ഷന്‍ എന്നിവ പാടെ തകര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക