|    Sep 23 Sun, 2018 12:07 am
FLASH NEWS

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗം തുറന്നു

Published : 28th May 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കാഷ്വാലിറ്റി കെട്ടിടം രോഗികള്‍ക്കു തുറന്നുകൊടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. സര്‍ജിക്കല്‍ വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, നഴ്‌സസ് സ്റ്റേഷന്‍, കാഷ്വാലിറ്റി എന്നിവ 78 ലക്ഷം ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് നവീകരിച്ചത്. പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് കാഷ്വാലിറ്റി മാത്രം പെട്ടെന്ന് തുറന്നുകൊടുത്തത്.
ഇവയുടെ വൈദ്യുതീകരണ പ്രവൃത്തി കൂടി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ടി കെ റഷീദലി, ആശുപത്രി സൂപ്രണ്ട് ഡോ സുജിത് മാധവന്‍, എച്ച്എംസി അംഗങ്ങളായ ഡോ. അബൂബക്കര്‍ തയ്യില്‍, കുറ്റീരി മാനുപ്പ, വി ബാബുരാജ്, തെക്കത്ത്് ഉസ്മാന്‍, ഹംസ പാലൂര്‍, സിക്രട്ടറി വിനയകുമാര്‍,  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss