|    Nov 24 Fri, 2017 6:39 pm
FLASH NEWS

പെരിന്തല്‍മണ്ണ ഇനി വിരല്‍ തുമ്പില്‍ ..!

Published : 5th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗര പരിധിയിലെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് സമ്പൂര്‍ണ മൊബൈല്‍ ആപ്പ് പുറത്തിറങ്ങുന്നു. പ്രാദേശിക വാര്‍ത്തകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, മുന്‍സിപ്പല്‍ ഓഫിസ്, കൃഷി വകുപ്പ്, മറ്റ് സര്‍ക്കാര്‍ അറിയിപ്പുകള്‍, വിദ്യാഭ്യാസം, മെഡിക്കല്‍, ബാങ്കിങ് അറിയിപ്പ്, നിയമരംഗം, പ്രാദേശിക ബ്ലഡ് ബാങ്ക്, ഓട്ടോ, ടാക്‌സി നമ്പറുകള്‍, ട്രെയിന്‍ ആന്റ് ബസ് സമയം, തൊഴിലാളികള്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ള സമൂഹത്തിലെ വിവിധ വിഭാഗക്കാരുടെ നമ്പറുകള്‍, നാട്ടിലെ ജോലി ഒഴിവുകള്‍, സ്ഥലം, വാഹനങ്ങള്‍, മൊബൈല്‍ തുടങ്ങിയവയുടെ വില്‍്പന, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സിനിമ, രുചിക്കൂട്ടുകള്‍ തുടങ്ങി ദൈനംദിന കാര്യങ്ങളെല്ലാം ഇനി ഒരു വിരല്‍തുമ്പില്‍ ലഭിക്കും. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ഭരണസമിതിയുടെ സഹകരണത്തോടെ വണ്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്നാര്‍ ഗ്രൂപ്പ് ക്രിയേഷനും ലാപ്പോ ആന്‍ഡോ സയന്‍സും സംയുക്തമായാണു മൊബൈല്‍ ആപ്പ് ഇറക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ആഗസ്ത് 15 മുതല്‍ ഉപയോഗിക്കാനാവും. ആപിന്റെ ലോഗോ പ്രകാശനം പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ചമയം ബാപ്പുവിന് നല്‍കി നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് ഉസ്മാന്‍ തമാരത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സി മൊയ്തീന്‍ കുട്ടി, മുനിസിപ്പല്‍ എന്‍ജന്‍ജിനീയര്‍ പ്രസന്നകുമാര്‍, നഹാസ് പാറക്കല്‍, എ പി ന ഹനൂദ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക