|    Apr 30 Sun, 2017 2:54 am
FLASH NEWS

പെരിന്തല്‍മണ്ണയില്‍ ലീഗിലെ പൊട്ടിത്തെറി തുടരുന്നു: എസ്ടിയു നേതാക്കള്‍ രാജിവച്ചു

Published : 16th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ലീഗ് വിഭാഗീയത മണ്ഡലം എസ്ടിയു ഭാരവാഹികളുടെ രാജിയില്‍ കലാശിച്ചു. എസ്ടിയു മണ്ടലം നേതാക്കളായ എവി മുസ്തഫ, ശിഹാബ് ആലിക്കല്‍, കിനാത്തിയില്‍ സാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏഴ് പേരാണ് ലീഗില്‍ നിന്ന് രാജിവെച്ചത്.പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെ കീഴിലുള്ള ഹെടെക് ലാബില്‍ തിരിമറികള്‍ നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത ജില്ലാ ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. അതേ സമയം, ഇന്നലെ മെബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ മുന്‍സിപ്പല്‍ ലീഗ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ ഇക്കൂട്ടര്‍ ഇറങ്ങി പോവുകയായിരുന്നെന്ന് മറുവിഭാഗം പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിലും, നിയമസഭാ തെരെഞ്ഞെടുപ്പിലും ഇരു ചേരിയിലായ ലീഗില്‍ പൊട്ടിതെറികള്‍ തുടര്‍കഥയായിട്ടുണ്ട്.ഇതിനിടെ സര്‍വീസ് ബാങ്കില്‍  ഒരുവിഭാ ഗ ത്തിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്നു പ്രസിണ്ടന്റ്് സ്ഥാനത്തു നിന്ന് മാറേണ്ടി വന്ന പച്ചീരി ഫാറുഖ് പുതിയ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയായെത്തിയിട്ടുണ്ട്.ഇത് മറുവിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കി. നേരത്തെ നടന്ന മണ്ഡലം യുത്ത് ലീഗ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പില്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ലീഗിനെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച നഹാസ് പാറക്കലിന്റെ വിഭാഗമാണഅ മേല്‍ക്കൈ നേടിയത്. ഇതും വിവാദമായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day