|    Jan 21 Sun, 2018 10:36 am
FLASH NEWS
Home   >  Kerala   >  

പെരിന്തല്‍മണ്ണയില്‍ യുവാവിന് വെടിയേറ്റത് എയര്‍ഗണില്‍ നിന്ന്

Published : 13th August 2017 | Posted By: shins

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവിന് വെടിയേറ്റത് എയര്‍ഗണില്‍ നിന്ന്. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്.സ്‌കൂട്ടറില്‍ നടുക്കിരുത്തി രണ്ട് പേര്‍ ചേര്‍ന്നാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് ദുരൂഹത പരത്തിയിട്ടുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day