|    Dec 15 Sat, 2018 11:35 pm
FLASH NEWS

പെരിന്തല്‍മണ്ണയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഒഴിഞ്ഞു

Published : 22nd August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: വെള്ളപ്പൊക്കക്കെടുതികളുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും തുറന്ന ദുരിതാശ്വാസ ക്യാംപുകളെല്ലാം നിര്‍ത്തി. ക്യാംപുകളിലുണ്ടായിരുന്ന മുഴുവന്‍ പേരും മടങ്ങി. ഇവരുടെ മടക്കത്തിന്റെ മുന്നോടിയായി വെള്ളം കയറിയ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. നഗരം സാധാരണ നിലയിലേക്ക്. മഴ ശക്തമായതോടെ പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വെള്ളക്കെട്ടുകള്‍ വീട്ടില്‍ നിന്നിറങ്ങിയതോടെ ക്യാംപുകളില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ 26 ക്യാംപുകളിലായി 319 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പകുതിയിലേറെ ക്യാംപുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. അവശേഷിച്ച ക്യാംപുകളാണ് ഇന്നലെ നിര്‍ത്തിയത്. ക്യാംപുകളിലുള്ളവര്‍ക്ക് വീടുകളില്‍ താമസിക്കുന്നതിനു മുന്‍പ് സ്വീകരിക്കേണ്ട ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ദുരന്തത്തിന്റെ ബാക്കിപത്രമായ പ്രയാസങ്ങള്‍ ഒരോ കുടുബത്തേയും തളര്‍ത്തിയിട്ടുണ്ട്. അതേ സമയം ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും വീട് മാറി താമസിച്ചവര്‍ക്കും 10,000 രുപയുടെ ധനസഹായം ലഭ്യമാക്കാന്‍ വില്ലേജ് ഓഫിസുകള്‍ വഴി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയും ഉള്‍പ്പെടെയുള്ള അപേക്ഷയാണ് ഇതിനായി സമര്‍പ്പിക്കേണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss